കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ ലഭിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ ലഭിച്ചതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ചിക്കണ്‍ അൽഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യ വകുപ്പിലും കുടുംബം പരാതി നൽകി. ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതര്‍ കാറ്ററിങ് യൂണിറ്റിൽ പരിശോധന നടത്തി. കാറ്ററിങ് യൂണിറ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനം പൂട്ടിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂറോപ്പിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു : ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 3 ലക്ഷത്തോളം...

0
പാരിസ് : ഉഷ്ണതരംഗത്തിന് പിന്നാലെ യൂറോപിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. സ്പെയിനിലും...

ബസ് യാത്രക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ കൈകാര്യം ചെയ്ത് ഡ്രൈവർ

0
ബെംഗളൂരു : ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് റൂട്ടിൽ ഓടുന്ന ബിഎംടിസി...

ഗുജറാത്തിൽ കനത്തമഴ ; 40,000 പേരെ മാറ്റിപ്പാർപ്പിച്ചു ; ഗതാഗതം സ്തംഭിച്ചു

0
അഹമ്മദാബാദ്: ഗുജറാത്തിൽ കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു. പ്രളയത്തെ തുടർന്ന് നാൽപ്പതിനായിരത്തിലധികം പേരെ...

ബിജെപി ഫണ്ട് ക്രമക്കേട് : സംഘടനാ പ്രശ്നങ്ങൾക്കു നേരെ തിരുത്തൽ നടപടികളുമായി രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് പാർട്ടിക്കു സൃഷ്ടിച്ച നാണക്കേടും...