കൊല്ലം: കൊല്ലത്ത് മുസ്‍ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിച്ചതായി പരാതി. ശാസ്താംകോട്ടയിലെ ഡോ സി.റ്റി ഈപ്പൻ മെമ്മോറിയൽ ആര്‍എച്ച്എസിലെ പ്രധാന അധ്യാപികക്കെതിരെയാണ് പരാതി. വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് പിടിഎ ഭാരവാഹി പറയുന്നു. 30 ഓളം വിദ്യാർഥികളാണ് ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ വന്നത്.അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും കുട്ടികൾക്ക് പ്രവേശനം നൽകിയില്ല. മാനേജ്മെന്‍റിലും ഡിഇഒക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം. വിദ്യാർഥികൾ കുറഞ്ഞതോടെ സ്കൂളിലെ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകും. പ്രധാന അധ്യാപിക മുൻപും സമാന രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് അധ്യാപകർ അറിയിച്ചു. അതേസമയം പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























