എസ്എഫ്ഐ നേതാക്കൾ ബലാത്സംഗഭീഷണി മുഴക്കിയെന്ന പരാതി ; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എംജി സർവ്വകലാശാലയില്‍  എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്‌സി /എസ്ടി വകുപ്പ് ഉള്ളതിനാൽ ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണചുമതല മാറ്റുന്നത്.

എസ്.എഫ്.ഐ നേതാക്കൾക്കെതിരെ എ.ഐ.എസ്.എഫ് വനിതാ നേതാവ് പോലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി.എ,  അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ.എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്.

സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എംജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം എ.ഐ.എസ്.എഫ് ആരോപണം എസ്.എഫ്.ഐ തള്ളി. ഇരവാദം ഉണ്ടാക്കാനാണ് എ.ഐ.എസ്.എഫ് ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സഹതാപം പിടിച്ചു പറ്റാനാണ് അവർ ആരോപണം ഉന്നയിക്കുകയാണെന്നും എസ്.എഫ്.ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...

റാന്നി വലിയ പാലത്തിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി ; പോലീസിൻ്റെ സമയോചിതമായ ഇടപെടലിൽ വൻ...

0
റാന്നി: റാന്നി വലിയ പാലത്തിന്റെ കൈവരിയിൽ കയറിയിരുന്ന് പുഴയിൽ ചാടുമെന്ന് ഭീഷണിപ്പെടുത്തിയ...