മോഡലിനെ ബലാത്സംഗം ചെയ്ത് ബ്ലാക് മെയില്‍ ചെയ്തെന്ന പരാതി : പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: മോഡലിനെ ബലാത്സംഗം ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്തെന്ന പരാതിയില്‍ അറസ്റ്റ്. റാഞ്ചി സ്വദേശിയായ തൻവീർ ഖാനെയാണ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഭഗൽപൂർ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. മുംബൈയിലാണ് മോഡല്‍ ജോലി ചെയ്യുന്നത്. മോഡലിങ് വർക്ക് ഷോപ്പുമായി ബന്ധപ്പെട്ട് റാഞ്ചിയിലെത്തിയ തന്നെ തന്‍വീര്‍ ഖാന്‍ 2021ല്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ തന്‍വീര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. യുവതി തന്‍റെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും ബ്ലാക്ക് മെയില്‍ ചെയ്തെന്നും ഇയാള്‍ ആരോപിച്ചു- “എനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ്. പരാതിക്കാരി എന്റെ ഏജൻസിയിൽ ജോലി ചെയ്തിരുന്നു. അവൾ കാരണം എന്റെ ബിസിനസ് നഷ്ടത്തിലായതിനെ തുടർന്ന് ഞാൻ നഷ്ടപരിഹാരം ചോദിച്ചു. ഇതോടെ അവൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. അവൾ എന്റെ അശ്ലീല ഫോട്ടോകൾ എന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു” എന്നാണ് യുവാവ് പറയുന്നത്.തന്‍വീറിനെതിരെ 376(2)(എൻ), 328, 506, 504, 323, ഐടി ആക്‌ട് സെക്ഷൻ 67 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മുംബൈയിലെ വെര്‍സോവ സ്റ്റേഷനില്‍ മെയ് അവസാനമാണ് കേസെടുത്തത്. സംഭവം നടന്നത് റാഞ്ചിയിലായതിനാല്‍ കേസ് റാഞ്ചി പൊലീസിന് കൈമാറുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...