ഉപഭോക്താക്കളെ കബളിപ്പിച്ച് കടയുടമ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കിടങ്ങൂർ : കോട്ടയം കിടങ്ങൂരിൽ ഉപഭോക്താക്കളെ കബളിപ്പിച്ച് കടയുടമ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. ഉപഭോക്താക്കളുടെ പേരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തായിരുന്നു തട്ടിപ്പ്. കെണിയില്‍ അകപ്പെട്ട് സാമ്പത്തിക ബാധ്യതയിലായ മുപ്പതോളം പേര്‍ പോലീസില്‍ പരാതി നല്‍കി. കിടങ്ങൂർ ടൗണിൽ പ്രവർത്തിക്കുന്ന ആർ.ബി ഹോം ഷോപ് എന്ന ഫർണിച്ചർ സ്ഥാപനത്തിലെത്തിയവരും സ്ഥാപന ഉടമയുടെ പരിചയക്കാരുമാണ് തട്ടിപ്പിന് ഇരയായത്. കടയിൽ സാധനം വാങ്ങാനെത്തുന്നവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സ്വര്‍ണ നാണയം നല്‍കാനെന്ന വ്യാജേന ഉപഭോക്താക്കളുടെ ഫോണ്‍ നമ്പരും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുളള രേഖകളും കടയുടമ സ്വന്തമാക്കി.

തുടര്‍ന്ന് ഇവര്‍ കടയില്‍ നിന്ന് സാധനങ്ങള്‍ ഇഎംഐ വ്യവസ്ഥയില്‍ വാങ്ങിയതായി രേഖയുണ്ടാക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ സംഘടിപ്പിച്ചു. തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്നും വിളി എത്തിയപ്പോഴാണ് പലരും സംഭവമറിയുന്നത്. 2000 രൂപയുടെ ഗ്യാസ് അടുപ്പ് വാങ്ങാനെത്തി ഒന്നരലക്ഷം രൂപയുടെ കടക്കാരായവര്‍ വരെയുണ്ട് തട്ടിപ്പിന് ഇരയായവരുടെ കൂട്ടത്തില്‍. ഒടിപി നല്‍കിയിട്ടില്ലെന്നാണ് പരാതിപ്പെട്ടവരില്‍ ഏറിയ പങ്കും പോലീസിനോട് പറഞ്ഞത്. ഒടിപി ഇല്ലാതെ ഉപഭോക്താക്കളുടെ പേരില്‍ വായ്പ നല്‍കിയതില്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഒളിവില്‍ പോയ സ്ഥാപന ഉടമ ഉണ്ണികൃഷ്ണനായി തിരച്ചില്‍ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.