നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായെന്ന പരാതിയുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായെന്ന പരാതിയുമായി കുടുംബം. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. നാട്ടിലേക്ക് വരികയാണെന്ന് അമ്മയെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. പൂണെയിലെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടതാണ് വിഷ്ണു. ചൊവ്വാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോള്‍ കണ്ണൂരില്‍ എത്തിയെന്നാണ് പറഞ്ഞത്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിന്‍റെ ഫോണ്‍ ലൊക്കേഷന്‍ പൂണെയില്‍ തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. എടിഎം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പകപോക്കൽ; 19-കാരിയെ യുവാവ് കുത്തിയത് 14 തവണ

0
ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല്...

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...

എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ്...