ലക്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു. വാട്‌സ്ആപ്പ് സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ട്വിറ്റർ വഴി ലഭിച്ച പരാതിയിലാണ് അറസ്റ്റ് എന്ന് കോട്‌വാലി പോലീസ് പറഞ്ഞു. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ ഷഹാബുദ്ദീൻ അൻസാരിയാണ് പിടിയിലായതെന്ന് എസ്.എച്ച്.ഒ അജയ്കുമാർ സേത്ത് പറഞ്ഞു. മുസ്‌ലിം അൻസാരിയെന്ന ആളാണ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. പരാമർശത്തിന്റെ സ്‌ക്രീൻ ഷോട്ട് പോലീസിന് ലഭിച്ചിട്ടുണ്ട്. ഐ.പി.സിയുടെയും ഐ.ടി ആക്ടിന്റെയും ക്രിമിനൽ ലോ അമൻഡ്‌മെന്റ് ആക്ടിന്റെയും വിവിധ വകുപ്പുകൾ ചേർത്താണ് കേസ്. നഗരപാലിക പരിഷത്ത് ബദോഹി എന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് അറസ്റ്റിലായത്. ബദോഹി നഗരപാലിക പരിഷത്തിലെ അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പാണിത്. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽകൊണ്ടുവരാനുള്ള ഗ്രൂപ്പാണിതെന്നാണ് അഡ്മിൻമാർ അവകാശപ്പെടുന്നത്. എന്നാൽ ഇത് ഔദ്യോഗിക ഗ്രൂപ്പല്ലെന്നാണ് പോലീസ് പറയുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























