ദേശീയപാതാ നിര്‍മ്മാണത്തിനായി കൂട്ടിയിട്ട മണ്ണ് കൊല്ലം അയത്തില്‍ സ്വദേശികളുടെ കുടിവെള്ളം മുട്ടിക്കുന്നുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ദേശീയപാതാ നിര്‍മ്മാണത്തിനായി കൂട്ടിയിട്ട മണ്ണ് കൊല്ലം അയത്തില്‍ സ്വദേശികളുടെ കുടിവെള്ളം മുട്ടിക്കുന്നുവെന്ന് പരാതി. മഴ ശക്തമാകുന്നതോടെ ചെളി കലര്‍ന്ന വെള്ളം കിണറുകളിലേക്ക് ഒഴുകിയെത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഓട കവിഞ്ഞൊഴുകുന്ന വെള്ളവും ചെളിയും അടിഞ്ഞു ചേരുന്നത് വീടുകള്‍ക്ക് മുന്നിലാണ്. ദാഹിച്ചു വന്നാല്‍ വെള്ളം കോരിയെടുക്കാം എന്നല്ലാതെ അതേപടി കുടിക്കാന്‍ കഴിയില്ല. കല്ലുംതാഴം – അയത്തില്‍ മേഖലകളിലെ കിണര്‍ നിറയെ ഉപ്പുരസമുള്ളതും നിറം മാറിയതുമായ വെള്ളമാണ്. ദേശീയ പാത നിര്‍മ്മാണത്തിനായി സമീപത്ത് കുന്നുകൂട്ടിയ കറുത്ത മണ്ണ് മഴയില്‍ ഒലിച്ചിറങ്ങി വെള്ളം മലിനമാകുന്നുവെന്നാണ് പരാതി. മൂന്നു മാസമായി ഇതാണ് അവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു. ഓട നിര്‍മ്മാണത്തിലെ അപാകത കാരണം വെള്ളവും ചെളിയും അടിയുന്നതും വീടുകള്‍ക്ക് മുന്നിലാണ്. വലയുകയാണ് പ്രദേശവാസികള്‍. ദേശീയപാത അധികൃതരെ അടക്കം പരാതിയുമായി സമീപിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കള്‍ വീടുകളിലേക്ക് ഒലിച്ചിറങ്ങാതെ തടയണമെന്നാണ് ആവശ്യം. സഹികെട്ടാല്‍ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...