ദിലീപുമായുള്ള കൂട്ടുകെട്ട് ; കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍ക്കെതിരെ വിമര്‍ശനം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മഹളി കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി നടന്‍ ദിലീപിനൊപ്പമുള്ള സെല്‍ഫി ഉയര്‍ത്തിക്കാട്ടിയാണ് ജെബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. 2021ല്‍ ദിലീപിനൊപ്പം എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.  സഹപ്രവര്‍ത്തകയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത നടനെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്റെ എം പി സ്ഥാനാര്‍ത്ഥി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഏറ്റവും വലിയ വിമര്‍ശനം.

2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോഴത്തെ വിമര്‍ശനത്തിന് കാരണമാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം ദിലീപ് ഒരുപാട് നാളുകള്‍ക്ക് ശേഷം പങ്കെടുത്ത പൊതുപരിപാടികളില്‍ ഒന്നായിരുന്നു അത്. താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിനെ പോലുള്ളവരെ വേദിയിലേക്ക് വിളിച്ച്‌ വരുത്തിയ വനിത നേതാവിനെ സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം.

മുന്‍ കെ പിസിസി പ്രസിഡന്റ് ടി.ബാവയുടെ കൊച്ചമകളും കോണ്‍ഗ്രസ് നേതാവ് കെ.എം.ഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭയുടെ മുന്‍ വൈസ് ചെയര്‍പേഴ്‌സണായി ജെബി മേത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലുവ നഗരസഭ കൗണ്‍സിലറായി 2010 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത നേതാവ് രാജ്യസഭയിലേക്ക് എത്തുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ജെബി മേത്തറുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടുണ്ട്. കെപിസിസി സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ നിന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം കൈക്കൊണ്ടത്.

നിലവില്‍ മഹിള കോണ്‍ഗ്രസിന്റെ അധ്യക്ഷയാണ് ജെബി മേത്തര്‍. രാജ്യസഭ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് ജെബി മേത്തര്‍ പറഞ്ഞിരുന്നു. പരിഗണിക്കപ്പെട്ടവരില്‍ ആരും തഴയപ്പെടേണ്ടവരല്ലെന്നും ജെബി പറഞ്ഞിരുന്നു. അതേസമയം എം.ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം നറുക്ക് ജെബി മേത്തറിന് വീഴുകയായിരുന്നു. അതേസമയം, ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതാക്കള്‍ക്കിടെയില്‍ ഗ്രൂപ്പ് പോരിന് കാരണമായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം വനിത എന്ന പരിഗണനയും ജെബി മേത്തറിന് നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...