വീട്ടില്‍ അതിക്രമിച്ചുകയറി 26 കാരി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി 26 കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. തൃക്കൊടിത്താനം സ്വദേശി അനീഷി (38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ഓടെ പായിപ്പാട് കൊച്ചുപള്ളിക്കു സമീപമായിരുന്നു സംഭവം. യുവതി വീട്ടില്‍ തനിച്ചാണെന്നു മനസിലാക്കിയ പ്രതി ഇവിടേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറി ഓടിയ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. തല ഭിത്തിയില്‍ ഇടിച്ചതോടെ യുവതിക്ക് ബോധം നഷ്ടമാകുകയും ചെയ്തു. യുവതിയെ നാലുകോടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചങ്ങനാശ്ശേരിയിലെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...