മരിച്ചിട്ടും സി ജെ റോയിയെ ചിലർ വേട്ടയാടുന്നുവെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മരിച്ചിട്ടും സിജെ റോയിയെ ചിലർ വേട്ടയാടുന്നുവെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സിഎ ജോസഫ്. ഞങ്ങളുടെ പക്കൽ ആരുടേയും കള്ളപ്പണം ഇല്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ഫേസ്ബുക്ക് വീഡിയോയിൽ പ്രതികരിച്ചു. കള്ളക്കടത്തു പണമോ, അവിടത്തെ പണമോ ഇവിടത്തെ പണമോ ഒന്നും ഇവിടെ ഇല്ല. ഇല്ല എന്നത് ആവര്‍ത്തിച്ച് പറയുകയാണ്. കുടുംബത്തിന്റെ ഹെഡ് മരിച്ചു. ഇത് പിന്നേം കുത്തിക്കീറി തിന്നുന്ന നിലപാടാണ് ചില യൂട്യൂബേഴ്സ് ചെയ്യുന്നത്. നിങ്ങള് ദയവുചെയ്ത് നിര്‍ത്തുക. ഇത്തരം കാര്യങ്ങളൊന്നും ആരും വിശ്വസിക്കുകയുമില്ല. കഴുകൻ മാരെ പോലെ ഡെഡ്ബോഡിയെ തിന്നുന്ന പരിപാടികൾ നിര്‍ത്തുക. ഇവിടെ എന്തെങ്കിലും കള്ളക്കടത്തോ പരിപാടികളോ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ കൊണ്ടുതരൂ.

മരിച്ചുപോയ ആളെ ഇത്രയും അപകീര്‍ത്തിപ്പെടുത്തിയാൽ നിങ്ങൾക്ക് എന്താണ് കിട്ടുക. റോയിയുടെ മരണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പ്രതികരിച്ചു. ബെംഗളൂരുവിലേയും കേരളത്തിലേയും പ്രവര്‍ത്തനങ്ങളെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ പ്രവര്‍ത്തനങ്ങൾ എന്റെ നേതൃത്വത്തിലാണ് മുമ്പും നടന്നത്. ബെംഗളൂരുവിലെ പ്രവര്‍ത്തനങ്ങളെയും സിജെ റോയിയുടെ മരണം ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്ന വിശദീകരണമെന്നോണം ജോസഫ് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...