സംസ്ഥാനത്ത് ഇളവുകൾ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട് ; വിശദമായി വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇളവുകൾ സംബന്ധിച്ച് കൃത്യമായ മാർഗനിർദ്ദേശം പുറത്തിറക്കാത്തത് വലിയ ആശയകുഴപ്പം സൃഷ്ടിച്ചു. മുഖ്യമന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ച ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ ഉത്തരവായി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.

കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ശനിയാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ ഇത് വ്യക്തമാക്കി. മദ്യശാലകൾ തുറക്കില്ലെന്നും ഗ്രീൻ സോണിൽ പൊതുഗതാഗതം അനുവദിക്കില്ലെന്നും തുടങ്ങിയ നിരവധി കാര്യങ്ങളിൽ കേരളത്തിൽ പ്രത്യേക നിയന്ത്രണമുണ്ട്.

അതേസമയം കടകൾ തുറക്കുന്നത്, ഏതൊക്കെ വാഹനങ്ങൾ നിരത്തിലിറക്കാം, ഒറ്റ – ഇരട്ട അക്ക വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ഇക്കാര്യങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ 30000 പേർ കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിലേക്ക് തിരിച്ചെത്തിയെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഒരു ദിവസം 12500 പേർക്കാണ് കേരളത്തിലേക്ക് വരാൻ അനുവാദം ഉള്ളത്. എൻഒസി നിർബന്ധമാണ്. ആറ് അതിർത്തി ചെക്പോസ്റ്റുകൾ വഴിയാണ് ആളുകളെ കേരളത്തിലേക്ക് കടത്തി വിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...