തന്റെ പാദം സ്പർശിക്കുന്ന വധുവിനെ തടഞ്ഞ് വരൻ, വധുവിന്റെ പാദം തൊട്ടു, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ പല മേഖലകളിലും വിവാഹത്തിന് വധു വരന്റെ പാദങ്ങളിൽ സ്പർശിക്കുന്ന ഒരു ആചാരമുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പലരും ഈ ആചാരത്തെ ലിംഗവിവേചനമായി കണക്കാക്കുന്നു. എന്തുകൊണ്ടാണ് സ്ത്രീക്ക് മാത്രം ഭർത്താവിന്റെ മുന്നിൽ നമിക്കേണ്ടി വരുന്നത് എന്നവർ ചോദിക്കുന്നു.

കാലം മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് നിലനിന്ന പല ആചാരങ്ങളും ഇന്ന് മാറ്റങ്ങൾക്ക് വിധേയമാകുന്നു. അത്തരമൊരു സന്ദർഭത്തിൽ വധുവിന്റെ കാലിൽ സ്പർശിച്ച് വിവാഹബന്ധത്തിൽ സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് തെളിയിക്കുകയാണ് ഒരു വരൻ. പരസ്പരം പാദം സ്പർശിക്കുന്ന അവരുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ വധൂവരന്മാർ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകുന്നത് കാണാം. വിവാഹം നടത്തിയ ശേഷം വധു വരന്റെ കാലിൽ തൊടാൻ തുടങ്ങിയെങ്കിലും അയാൾ വിസമ്മതിച്ചു. പകരം വരൻ വധുവിന്റെ പാദങ്ങളിൽ സ്പർശിക്കാൻ തുടങ്ങിയപ്പോൾ അവൾ അതിശയത്തോടെ പിന്നോട്ട് മാറി. യൂഷ് അവ്ചാർ എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്.

ഈ വീഡിയോ 20 ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്തിട്ടുണ്ട്. അതേസമയം ഇത് ഏകദേശം 10 ലക്ഷം ആളുകൾ കണ്ടു. പലരും നല്ല രീതിയിലുള്ള പ്രതികരണമാണ് നടത്തിയിട്ടുള്ളത്. “നിങ്ങൾ രണ്ടുപേരും നല്ല ക്യൂട്ട് ആയിട്ടുണ്ട്, ഓൾ ദി ബെസ്റ്റ്” എന്നൊരാൾ എഴുതിയപ്പോൾ മറ്റൊരാൾ, “ക്യാ ബാത് ഹൈ” എന്ന് അഭിപ്രായപ്പെട്ടു. മറ്റുള്ളവർ ഈ ദമ്പതികൾക്ക് ആശംസ നേരുകയും, പരസ്പരം ആദരവ് കാണിച്ചതിന് ദമ്പതികളെ അഭിനന്ദിയ്ക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...