കോൺ​ഗ്രസ് വിടുന്നതായി അമരീന്ദർ സിം​ഗ് ; എന്നാൽ ബിജെപിയിൽ ചേരാനില്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി : കോൺ​ഗ്രസ് വിടുന്നതായും എന്നാൽ ബിജെപിയിൽ ചേരില്ലെന്നും പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ സിംഗ് കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. ഇതുവരേയും ഞാൻ കോണ്ഗ്രസിലായിരുന്നു. പക്ഷേ ഇനി ഞാൻ കോണ്ഗ്രസിലുണ്ടാവില്ല. മര്യാദക്കെട്ട രീതിയിലാണ് പാർട്ടിയിൽ എന്നെ പരിഗണിക്കുന്നത് – അമരീന്ദർ സിം​ഗ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർസിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാൻഡ് ഇപ്പോഴും തുടരുകയാണ്. മുതിർന്ന നേതാക്കളായ അംബികാ സോണിയും കമൽനാഥും അമരീന്ദറിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം പാർട്ടി വിട്ട് പോകുന്നത് തടയാനുള്ള ശ്രമത്തിലാണ് നേതൃത്വം. അമരീന്ദറിനെ നേരിൽ കാണാൻ നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ആരുമായും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

ഇന്ന് രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ കണ്ട അമരീന്ദർ പഞ്ചാബ് അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തുവെന്നാണ് വാർത്തകൾ.  സംസ്ഥാന തെരഞ്ഞെടുപ്പിന് നാല് മാസങ്ങൾ മാത്രം അവശേഷിക്കേ എന്തായിരുന്നു അമീരന്ദറിൻ്റെ അടുത്ത നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കർഷകബില്ലിൽ ചില വിട്ടുവീഴ്ചകൾ ചെയ്ത് സമരം തീർപ്പാക്കാൻ അമരീന്ദറിലൂടെ കേന്ദ്രസർക്കാർ ശ്രമിച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...