കോൺഗ്രസ് ശീതീകരണപെട്ടിയിൽ , യുപിഎ അവസാനിച്ചു – തൃണമൂൽ മുഖപത്രം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : കോൺഗ്രസ്​ പരാജയമാണെന്നും യുപിഎ അവസാനിച്ചുവെന്നും തൃണമൂൽ കോൺഗ്രസ്​. തൃണമൂലിന്‍റെ മുഖപത്രമായ ജാഗോ ബംഗ്ലയിലാണ്​ കോൺഗ്രസിനെതിരായ പുതിയ വിമർശനം. ഏറ്റവും വലിയ പ്രതിപക്ഷമായിട്ടും കോൺഗ്രസ്​ സ്വയം ശീതികരണ പെട്ടിയിൽ പൂട്ടിയിട്ടിരിക്കുകയാണ്. ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിന്​ പകരം വീട്ടിൽ അടച്ചിരിക്കുകയാണ്​ കോൺഗ്രസ്​ നേതാക്കൾ, കോൺഗ്രസ്​ ശീതീകരണപെട്ടിയിൽ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

കോൺ​ഗ്രസിൽ നിന്ന്​ ഊർജമെല്ലാം ചോർന്നുപോയെന്ന്​ വിമർശിച്ച തൃണമൂൽ പാർട്ടിയുടെ നേതൃത്വവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെയും വിമർശിച്ചു. നിലവിലെ സാഹചര്യങ്ങളിൽ അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ 300 സീറ്റ്​ ലഭിക്കുമെന്ന്​ തോന്നുന്നില്ലെന്ന കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദിന്‍റെ പരാമ​ർശം ചൂണ്ടിക്കാട്ടിയും തൃണമൂൽ വിമർശനം ഉന്നയിച്ചു.

കോൺഗ്രസ്​ നേതാക്കൾക്ക്​ പോലും 2024ൽ പാർട്ടി അധികാരത്തിലെത്തുമെന്ന വിശ്വാസമില്ലെന്നായിരുന്നു പരാമർശം. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്​മയെക്കുറിച്ചും തൃണമൂൽ വിശദീകരിച്ചു. തൃണമൂൽ എന്താണോ പറയുന്നത്​ അത്​ ഏറ്റുപറയുകയാണ്​ ആസാദും. കോൺഗ്രസ്​ പരാജയമാണ്​. യുപിഎ സഖ്യം അവസാനിച്ചു.

പ്രതിപക്ഷം തീർച്ചയായും ഒന്നിക്കണം. എന്നാൽ ആഭ്യന്തര വിള്ളലുകൾ കാരണം കോൺഗ്രസിന്​ സ്വന്തം നേതാക്കളെപോലും സംരക്ഷിക്കാനാകുന്നില്ല – മുഖപ​ത്രത്തിൽ പറയുന്നു. എല്ലാവരും അംഗീകരിച്ച പ്രതിപക്ഷ നേതാവാണ്​ മുഖ്യമന്ത്രി മമത ബാനർജിയെന്നും മുഖപത്രത്തിൽ പറയുന്നു. കോൺഗ്രസിനെ കൂടാതെ ബിജെപിക്കെതിരെയും മുഖപത്രത്തിൽ വിമർശനങ്ങൾ ഉയർന്നു. വർഗീയ, ജനാധിപത്യ, ജനവിരുദ്ധ, കർഷകവിരുദ്ധ പാർട്ടിയെന്നായിരുന്നു ബിജെപിക്കെതിരായ വിമർശനം. ബിജെപിയെ തകർക്കാൻ ബദൽ സംവിധാനം വേണമെന്നും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...