കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മാറ്റി ; ഹൈക്കമാൻഡ് നിരീക്ഷകർ എത്തുന്നതിൽ താമസം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചേരാനിരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന്റെ സമയം മാറ്റി. ഡൽഹിയിൽ നിന്നുള്ള ഹൈക്കമാൻഡ് നിരീക്ഷകർ എത്തുന്നതിലുണ്ടായ താമസത്തെ തുടർന്നാണ് തീരുമാനം. പുതുക്കിയ സമയം അനുസരിച്ച് വൈകുന്നേരം ആറ് മണിയോടെ മാത്രമേ യോഗം നടക്കാൻ സാധ്യതയുള്ളൂ എന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, മുകുൾ വാസ്നിക്, അജയ് മാക്കൻ, ഉത്തരാഖണ്ഡിൽ നിന്നുള്ള നേതാവായ സൂര്യകാന്ത് ദുഷ്മൻ എന്നിവരടങ്ങുന്ന സംഘം വൈകിട്ട് നാല് മണിയോടെ മാത്രമേ തിരുവനന്തപുരത്ത് എത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നിർണായക കൂടിയാലോചനകൾ നടക്കുകയാണ്.

രമേശ് ചെന്നിത്തലയുമായും ഹൈക്കമാൻഡ് പ്രതിനിധികൾ സംസാരിക്കുന്നുണ്ട്. ഈ ചർച്ചകൾ നീണ്ടുപോകുന്നതാണ് നിരീക്ഷകരുടെ യാത്ര വൈകാൻ കാരണം. ഔദ്യോഗിക പ്രഖ്യാപനം കേരളത്തിൽ തന്നെ നടത്താനാണ് ഹൈക്കമാൻഡ് താല്പര്യപ്പെടുന്നത്. നിയമസഭാ കക്ഷി യോഗത്തിന്റെ അംഗീകാരം നേടിയ ശേഷം ഗവർണറെ കാണാനാണ് നേതാക്കളുടെ നീക്കം. തിരുവനന്തപുരത്തെത്തുന്ന നിരീക്ഷകർ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും നിയമസഭാ കക്ഷി യോഗത്തിലേക്ക് കടക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...