കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗത്തിന്റെ മേധാവിയായി ജയ്‌റാം രമേശിനെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗത്തിന്റെ മേധാവിയായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയ്‌റാം രമേശിനെ നിയമിച്ചു. മാധ്യമ പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജയ്‌റാം രമേശിനെ നിയമിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ മാറ്റിയാണ് ജയ്‌റാം രമേശിനെ വിഭാഗത്തിന്റെ ചുമതലയേല്‍പ്പിച്ചത്. കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെ നിലവിലെ ചുമതലയില്‍ നിന്ന് സുര്‍ജേവാലയെ ഒഴിവാക്കിയതായും കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ ജയറാം രമേശിനെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് മാധ്യമ മേധാവിയായി നിയമിച്ചത്.

ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ നിലവിലെ മാധ്യമ പ്രചാരണ വിഭാഗത്തിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. വിഭാഗത്തിന്റെ അധികാരപരിധിയും വ്യാപ്തിയും ഘടനയും വിപുലീകരിക്കണമെന്നും വിഷയ വിദഗ്ധരുടെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...