സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവന് 38040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്ന വില യഥാക്രമം 38,200 രൂപയും 4775 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വില വര്‍ധിച്ചിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി വില കുറഞ്ഞ ശേഷമായിരുന്നു ഇന്നലെ വിലയില്‍ വര്‍ധനവുണ്ടായത്. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയും പവന് 37,720 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

ജൂണ്‍ 11 മുതല്‍ 13 വരെ പവന് 38680 രൂപ എന്ന നിരക്കില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഇതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനവും വില ഇടിയുകയായിരുന്നു. മേക്കിംഗ് ചാര്‍ജുകള്‍, എക്സൈസ് തീരുവ, സംസ്ഥാന നികുതികള്‍ തുടങ്ങിയ ഘടകങ്ങള്‍ കാരണം സ്വര്‍ണ്ണത്തിന്റെ വില ഓരോ ദിവസവും മാറിമറിയുന്നു.

ജൂണ്‍ മാസത്തിലെ സംസ്ഥാനത്തെ സ്വര്‍ണ വിലവിവര പട്ടിക ചുവടെ:
ജൂണ്‍ 1 – 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂണ്‍ 2 – 38,080 രൂപ
ജൂണ്‍ 3 – 38,480 രൂപ
ജൂണ്‍ 4 – 38,200 രൂപ
ജൂണ്‍ 5 – 38,200 രൂപ
ജൂണ്‍ 6 – 38,280 രൂപ
ജൂണ്‍ 7 – 38,080 രൂപ
ജൂണ്‍ 8 – 38,160 രൂപ
ജൂണ്‍ 9 – 38,360 രൂപ
ജൂണ്‍ 10 – 38,200 രൂപ
ജൂണ്‍ 11 – 38,680 രൂപ
ജൂണ്‍ 12 – 38,680 രൂപ
ജൂണ്‍ 13 – 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില)
ജൂണ്‍ 14- 37,920 രൂപ
ജൂണ്‍ 15- 37,720 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂണ്‍ 16- 38,040 രൂപ
ജൂണ്‍ 17- 38,200 രൂപ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...