രാജസ്ഥാൻ : ജൂൺ 10ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തീരുമാനം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എംഎൽഎമാരെ ബിജെപി തട്ടിയെടുക്കുമെന്ന ഭയം കാരണമാണ് ഇവരെ റിസോർട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
ഉദയ്പൂരിലെ ആരവാലി റിസോർട്ടിലേക്ക് ഇന്ന് തന്നെ എംഎൽഎമാരെ മാറ്റും. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റും. ജയ്‌സാൽമെറിലെ സൂര്യഗറിൽ 40ഓളം മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. ഹരിയാന കോൺഗ്രസ് എംഎൽഎമാരെയും ജയ്പൂരിലേക്ക് മാറ്റും.