അണ്ണാ ഡിഎംകെ വിമത വിഭാഗത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് എംപി കാർത്തി പി ചിദംബരം രംഗത്ത്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അണ്ണാ ഡിഎംകെ വിമത വിഭാഗത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് എംപി കാർത്തി പി ചിദംബരം രംഗത്ത്. ഇത്തരമൊരു തീരുമാനം രാഷ്ട്രീയപരമായി സർക്കാരിന് ക്ഷീണമുണ്ടാക്കുമെന്നും വിജയ്‍യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമെന്നും കാർത്തി ചിദംബരം ചൂണ്ടിക്കാട്ടി. അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരെ സ‍ർക്കാരിൻ്റെ ഭാ​ഗമാക്കേണ്ട ആവശ്യമില്ലെന്നും കാ‍ർത്തി ചിദംബരം മാധ്യമങ്ങളോട് പറ‍‌ഞ്ഞു. അണ്ണാ ഡിഎംകെയെ സർക്കാരിന്റെ ഭാ​ഗമാക്കേണ്ട ആവശ്യമില്ല, അണ്ണാ ഡിഎംകെയുടെ പിന്തുണയില്ലാതെ സ‍ർക്കാരിന് അടുത്ത അഞ്ച് വർഷം സുഖമായി ഭരണം നടത്താം.

അണ്ണാ ഡിഎംകെയെ ഉൾപ്പെടുത്തിയാൽ അത് പോരായ്മയാകുമെന്നും കാ‍ർത്തി ചിദംബരം പറഞ്ഞു. അണ്ണാ ഡിഎംകെയെ ഉൾപ്പെടുത്തേണ്ട ഒരു കാര്യവുമില്ലെന്ന് ജനങ്ങളും പറയുന്നു. ഇതൊരു പരിവ‍ർത്തന സർക്കാരാണെന്നാണ് ജനം പറ‍ഞ്ഞത്. അതുകൊണ്ടാണ് കമ്യൂണിസ്റ്റിനെയും മുസ്ലീം ലീ​ഗിനെയും വിസികെയെയും കോൺ​ഗ്രസിനെയും ഉൾപ്പെടുത്തിയത് അവർ അം​ഗീകരിച്ചത്. അണ്ണാ ഡിഎംകെയെ ഉൾപ്പെടുത്തിയാൽ, തന്നെ സംബന്ധിച്ച്, അത് പൂർണമായി അം​ഗീകരിക്കാനാവില്ലെന്നും കാർത്തി ചിദംബരം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...