സംസ്ഥാന ബജറ്റിൽ പന്തളത്തെ അവഗണിച്ചതിനെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

​പന്തളം: അടൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ-സാംസ്കാരിക, തീർത്ഥാടന കേന്ദ്രമായ പന്തളത്തെ വികസന കാര്യങ്ങളിൽ പൂർണ്ണമായും അവഗണിക്കുന്ന എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി പന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി. തുടർച്ചയായി മൂന്നാം തവണയും തന്നെ വിജയിപ്പിച്ചു വിട്ട പന്തളത്തെ ജനങ്ങളോട് എം.എൽ.എ കാട്ടുന്നത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

​ഇന്നലെ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റിലും പന്തളത്തിന് അർഹമായ ഒരു വിഹിതവും മാറ്റിവെക്കാത്തത് ഈ അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ്. തുടർച്ചയായി പന്തളത്തെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിൻറെ നിലപാട് 15 വർഷമായി എംഎൽഎയും ഇപ്പോൾ ഡെപ്യൂട്ടി സ്പീക്കറും ആയിരിക്കുന്ന ചിറ്റയം ഗോപകുമാറിന്റെ കഴിവുകേട് ആണെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പന്തളത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിടുന്ന പ്രധാന വിഷയങ്ങൾ താഴെ പറയുന്നവയാണ്.
​1)കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്: വർഷങ്ങളായി ശോചനീയാവസ്ഥയിൽ തുടരുന്ന പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നവീകരിക്കാനോ ആധുനിക സൗകര്യങ്ങളുള്ള ടെർമിനൽ നിർമ്മിക്കാനോ എം.എൽ.എയുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമുണ്ടാകുന്നില്ല.
2)
​ബൈപ്പാസ് പദ്ധതി: നഗരത്തിലെ ഗതാഗതക്കുരുക്കിന് ഏക പരിഹാരമായ ബൈപ്പാസ് നിർമ്മാണം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. ബൈപ്പാസ് യാഥാർത്ഥ്യമാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിൽ ഡെപ്യൂട്ടി സ്പീക്കർ പരാജയപ്പെട്ടിരിക്കുന്നു.
3)
​ഫയർ സ്റ്റേഷൻ: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പന്തളത്ത് ഒരു ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. അയ്യപ്പ തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഇവിടെ ഇത്തരമൊരു സംവിധാനം ഇല്ലാത്തത് വലിയ സുരക്ഷാ വീഴ്ചയാണ്.
4)
​തീർത്ഥാടന സൗകര്യങ്ങൾ: ക്ഷേത്ര നഗരിയായ പന്തളത്തെയും കോയിക്കൽ ക്ഷേത്രത്തെയും അവഗണിക്കുകയാണ്. അയ്യപ്പ ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാൻ ജനപ്രതിനിധിക്ക് സാധിക്കുന്നില്ല.
5) പന്തളം ചേരിക്കലിൽ സ്റ്റേഡിയം നിർമ്മാണത്തിന് 10 വർഷം മുമ്പേ തുക അനുവദിച്ചതായി വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടപ്പാക്കിയിട്ടില്ല.

​വികസന കാര്യത്തിൽ പന്തളത്തെ രണ്ടാം നിര പ്രദേശമായി കാണുന്ന എം.എൽ.എയുടെയും സർക്കാരിന്റെയും നയം തിരുത്തിക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലും എം.എൽ.എ ഓഫീസിന് മുന്നിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുന്നത് ആലോചിക്കുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ് ഷെരീഫ്, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ്, ഡിസിസി എക്സിക്യൂട്ടീവ് അംഗം എ നൗഷാദ് റാവുത്തർ, നഗരസഭ പാർലമെൻററി പാർട്ടി ലീഡർ കെ ആർ വിജയകുമാർ, സംഘടന കാര്യ ജനറൽ സെക്രട്ടറി ഇ എസ് നുജുമുദീൻ തുടങ്ങിയവർ പ്രസ്താവനയിൽ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...