കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; നാമനിർദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന്

For full experience, Download our mobile application:
Get it on Google Play

ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിർദ്ദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവർക്കു പുറമെ കെ.എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചിരുന്നു. വൈകീട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും.

എ.ഐ.സി.സി ആസ്ഥാനത്താണ് ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മല്ലികാർജുൻ ഖാർഗെ 14 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ശശി തരൂർ അഞ്ചും കെ.എൻ ത്രിപാഠി ഒരു സെറ്റും പത്രികയും നൽകിയിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ പിന്തുണയാണ് ഖാർഗെയുടെ ബലം. ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയാണെന്ന സന്ദേശം പി.സി.സികളിൽ എത്തുന്നതോടെ രാഹുൽ ഗാന്ധിക്കായി പ്രമേയം പാസാക്കിയ സംസ്ഥാനങ്ങൾ ഖാർഗെയ്ക്കു പിന്തുണ നൽകുമെന്നുറപ്പാണ്.

എന്നാൽ പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ശശി തരൂർ മുന്നോട്ടുവെയ്ക്കുന്നത്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് മോഡൽ പ്രചാരണത്തിനാണ് തരൂർ ഒരുങ്ങുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായി തരൂർ കൂടി കാഴ്ച നടത്തും. നെഹ്‌റു കുടുംബത്തിന്റെ പിന്തുണയാണ് ഖാർഗെയുടെ ബലം. ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയാണെന്ന സന്ദേശം പി.സി.സികളിൽ എത്തുന്നതോടെ രാഹുൽ ഗാന്ധിക്കായി പ്രമേയം പാസാക്കിയ സംസ്ഥാനങ്ങൾ ഖാർഗെയ്ക്കു പിന്തുണ നൽകുമെന്നുറപ്പാണ്.

എന്നാൽ പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ശശി തരൂർ മുന്നോട്ടുവെയ്ക്കുന്നത്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് മോഡൽ പ്രചാരണത്തിനാണ് തരൂർ ഒരുങ്ങുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായി തരൂർ കൂടി കാഴ്ച നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...