ചാന്‍സലറുടെ ചുമതല നിര്‍വഹിക്കാത്ത ഗവര്‍ണറെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർവകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാടുകളെ ശക്തമായി എതിർത്ത് കോൺഗ്രസ് രംഗത്ത്. ചാൻസലറുടെ ചുമതല നിർവഹിക്കാത്ത ഗവർണറെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഗവർണർ നിയമവിരുദ്ധമായാണ് നിലപാടുകൾ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഹൈക്കോടതി നോട്ടീസ് സ്വീകരിക്കാത്തത് നിയമവിരുദ്ധമാണ്. നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ടതിന് പകരം കുട്ടികളെപ്പോലെയാണ് ഗവർണർ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്ന അദ്ദേഹത്തിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് വി.ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു. ചാൻസലർ പദവി ഏറ്റെടുക്കാൻ നിയമപരമായി ബാധ്യതയുള്ള ആളാണ് ഗവർണർ. നിയമനിർമാണസഭ പാസാക്കിയ നിയമം അനുസരിച്ച് അദ്ദേഹം ഇപ്പോൾ ചാൻസലറാണ്. ആ പദവി ഏറ്റെടുക്കില്ലെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല. നിയമവിരുദ്ധമായാണ് അദ്ദേഹം സംസാരിക്കുന്നത്. അങ്ങനെ കുട്ടികളെപ്പോലെ സംസാരിക്കേണ്ട ആളല്ല ഗവർണറെന്നും അദ്ദേഹം പറഞ്ഞു. ചാൻസലർ പദവി ഗവർണ്ണർ ഒഴിയുന്നത് സർവ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കണ്ണൂർ വിസി നിയമനത്തിൽ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടത്. പകരം താൻ ചാൻസലർ പദവിയിൽ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കുയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ പസ്സാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാൻസലർ പദവി ഗവർണ്ണർ പൊടുന്നനെ വേണ്ടെന്നു വെയ്ക്കുന്നത് സർവകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും വിസി നിയമന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്നു ഗവർണ്ണർ നിരവധി തവണ പറഞ്ഞിട്ടും കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവശ്യപ്പെടണം. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണു മന്ത്രി നടത്തിയത്. എന്നിട്ടും ഗവർണ്ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടതെ ചാൻസലർ പദവി ഒഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും ഗവൺമെന്റിനും കുടുതൽ തെറ്റുകൾ ചെയ്യാൻ അവസരമൊരുക്കും. മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാനുള്ള രേഖകൾ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവർണറുടെ ഓഫീസിൽ നിന്നും ലഭ്യമാകാത്തതു കൊണ്ടാണ് ലോകായുക്തയെ സമീപിക്കാൻ വൈകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...