രാഷ്ട്രീയ സാഹചര്യം ഉപയോ​ഗപ്പെടുത്താൻ കോൺ​ഗ്രസിന് ആകണം ; കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്ട്രീയ സാഹചര്യം ഉപയോ​ഗപ്പെടുത്താൻ കോൺ​ഗ്രസിന് ആകണമെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലാവ്‍ലിൻ കേസിൽ പണം വാങ്ങിയത് പിണറായി അല്ലെന്നും പാർട്ടിയാണെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്നും കെ സുധാകരൻ വെളിപ്പെടുത്തി. സിപിഎമ്മിന്റേത് എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവർത്തന ശൈലിയാണെന്നും കെ സുധാകരൻ വിമർശിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന്‌ കഴിയണം. നിലവിലെ സംഘടനാ ശേഷികൊണ്ട് തെരഞ്ഞെടുപ്പിന് നേരിടാൻ ആകില്ല. സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമെന്നും കെ സുധാകരൻ പറഞ്ഞു.

സ്വർണ്ണക്കടത്തും ഡോളർ കടത്തും നടത്തിയിട്ടും പിണറായിക്കെതിരെ ഒരു ‍ഇഡിയും വന്നില്ല. കൊടകര കുഴൽപ്പണ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുമില്ല. ലാവ്‍ലിൻ‌ കേസിൽ പണം വാങ്ങിയത് പിണറായിയല്ല. പാർട്ടിക്ക് കിട്ടിയതെന്നാണ് തനിക്ക് കിട്ടിയ വിവരം. ലാവ്ലിൻ കേസിൽ എന്തുകൊണ്ട് വിധി പറയുന്നില്ലെന്നും കെ സുധാകരൻ ചോദിച്ചു. കേസിൽ വിധി പറയരുതെന്ന് ജഡ്ജിമാർക്ക് ഭരണകൂടത്തിന്റെ നിർദ്ദേശമുണ്ട്. വിധി പറയാൻ ജഡ്ജിമാർക്ക് ഭയമാണ്. ഇടത് മുന്നണിയെ തകർക്കാനുള്ള സുവർണാവസരം ഉപയോഗപ്പെടുത്തണം. അല്ലെങ്കിൽ വിലപിക്കേണ്ടി വരുമെന്നും ഒരുമിച്ച് പോകാനായില്ലെങ്കിൽ പാർട്ടിയുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണെന്നും കെ സുധാകരൻ ഓർമ്മിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...