എംവിആർ അനുസ്മരണത്തിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി പിൻമാറിയ സംഭവം ; പ്രതികരണവുമായി മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എംവിആർ അനുസ്മരണത്തിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറിയ സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവർ അല്ലെന്ന് പിഎംഎ സലാം പറഞ്ഞു.  കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ക്ഷണിച്ചാൽ പങ്കെടുക്കും. കോൺഗ്രസിൽ എല്ലാ കാലത്തും പ്രശ്നങ്ങൾ ഉണ്ട്. നിലവിൽ പ്രശ്നങ്ങൾ ഇല്ല. ഒറ്റക്കെട്ടായി യുഡിഎഫ് പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സലാം പറഞ്ഞു.

ഇടത് സർക്കാരിന് തുടർഭരണം കിട്ടിയത് മുതൽ ജനങ്ങളുടെ പ്രയാസം വർധിക്കുന്നു. തെറ്റായ തീരുമാനങ്ങൾ ആണ് തിരിച്ചടിക്ക് കാരണം. നികുതി ഭാരം മുഴുവൻ ജനങ്ങളുടെ മേലാണ്. ക്ഷേമ പെൻഷൻ നിർത്തി വെച്ചു. പലയിടങ്ങളിലും സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി നിലച്ചു. സർക്കാരിന് നയാപൈസ ഇല്ല. 720 കോടി രൂപ കെഎസ്ഇബിക്ക് മാത്രം നഷ്ടമുണ്ട്. ഇതിനെല്ലാം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണം. എല്ലാ പാപഭാരം വഹിക്കേണ്ടത്തും ജനങ്ങളാണ്. കാലിയായ ഖജനാവ് മറന്ന് കടം എടുത്ത് മാമാങ്കങ്ങൾ നടത്തുന്നു. ഇതുവരെ വിദേശ പര്യടനം നടത്തി കൊണ്ടുവന്ന വികസനം എന്തെന്ന് മുഖ്യമന്ത്രി പറയണം. പതിനാറു തവണ ആണ് പിണറായി വിദേശ യാത്ര നടത്തി. അവസാനം ക്യൂബ സന്ദർശിച്ചു. അവിടെ നിന്ന് കേരളത്തിന് കിട്ടേണ്ടത് എന്താണ്. മുണ്ട് മുറുക്കി ഉടുക്കാൻ മാത്രമേ ക്യുബെക് പഠിപ്പിക്കാൻ കഴിയൂ. അത്രേം ദാരിദ്രത്തിലാണ് ആ രാജ്യം. ജനങ്ങൾക്ക് എല്ലാം അറിയാം. ഒരു മേൽപ്പാലത്തിൻ്റെ മോടി കൂട്ടിയ പണം കൊണ്ട് നാല് പാലങ്ങൾ ഉണ്ടാക്കാം. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകൾ ജന സദസ്സ് നടത്തിപ്പിന് പണം നൽകില്ലെന്നും പിഎംഎ സലാം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...