കോണ്‍ഗ്രസിന്റെ വിജയോത്സവം 2026 മഹാപഞ്ചായത്ത് നാളെ ; രാഹുല്‍ കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ നാളെ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. രണ്ട് മണിക്ക് മറൈന്‍ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതര്‍ക്ക് കൂടി ഉത്തരവാദിത്തം നല്‍കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. നാളെ ഉച്ചയ്ക്ക് 12.45ന് ചാര്‍ട്ടേഡ് വിമാനത്തില്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും.

കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി സമ്മാനിക്കും. തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിയോടെ തിരിച്ചുപോകും. ‘വിജയോത്സവം’ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കംകൂടിയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...