കോന്നി കരിയാട്ടം എം.എൽ.എയുടെ കളിയാട്ടം ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ഫെസ്റ്റ് എന്ന പേരിൽ കോന്നിയിൽ നടത്തിയ കരിയാട്ടം ടൂറിസം ഫെസ്റ്റിവൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോന്നി എം.എൽ.എയുടെ നേതൃത്വത്തിൽ ജനങ്ങളെ കബളിപ്പിക്കുവാർ വേണ്ടി നടത്തിയ കളിയാട്ടം ആയിരുന്നു എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
കോന്നി ബ്ലോക്കിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ സംഗമം ഉത്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാരിന്റെ വിവിധ വകുപ്പുകളെ ഉപയോഗിച്ചും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യാപകമായ സ്പോൺസർഷിപ്പിലൂടെയും ധനസമാഹരണത്തിലൂടെയും നടത്തിയ കരിയാട്ടത്തിന്റെ കണക്കുകൾ സി.പി.എം ജില്ലാ കമ്മിറ്റിയെപ്പോലും ബോധ്യപ്പെടുത്താതിരുന്നതുമൂലം ഈ വർഷം ഇത് നടത്തുന്നത് തടഞ്ഞ സാഹചര്യം കോന്നിയിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുവാൻ എം.എൽ.എ തയ്യാറാകണമെന്നും കരിയാട്ടത്തിന്റെ കണക്കുകൾ പൊതുജന സമക്ഷം അവതരിപ്പിക്കുവാൻ തയ്യാറാകണമെന്നും ഇതെക്കുറിച്ച് വിശ്വാസ യോഗ്യമായ അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇത് ചെയ്യുന്നില്ലെങ്കിൽ യു.ഡി.എഫ് നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുന്നറിയിപ്പ് നല്കി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, എസ്.വി പ്രസന്നകുമാർ, എം.വി ഫിലിപ്പ്, എലിസബത്ത് അബു, . മുൻ മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ അരുവാപ്പുലം,ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു , വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, മണ്ഡലം പ്രസിഡന്റുമാരായ പ്രൊഫ.ജി.ജോൺ, പ്രവീൺ പ്ലാവിളയിൽ, നിഖിൽ ചെറിയാൻ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി ജോസഫ്, പ്രസന്നകുമാരി, ശ്രീകല, വിമൽ വള്ളിക്കോട്, മനോജ്, പ്രമോദ് വള്ളിക്കോട് എന്നിവർ പ്രസംഗിച്ചു.
.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...