ശൈലി 2.0 കല്ലൂപ്പാറ പഞ്ചായത്ത് തല ഉത്ഘാടനവും ആശവർക്കർമാർക്കുള്ള ഏകദിന പരിശീലന പരിപാടിയും നടത്തി

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൻ്റെയും കല്ലൂപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശൈലി 2.0 ആപ്ലിക്കേഷൻ്റെ പഞ്ചായത്ത്തല ഉത്ഘാടനവും ആശ വർക്കേഴ്‌സിനുള്ള ഏകദിന പരിശീലന പരിപാടിയും നടത്തി. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ഗീത ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മായ ആർ വിഷയാവതരണം നടത്തി. ജിഎച്ഐ സൗമ്യ കെഎസ് സ്വാഗത പ്രസംഗം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായ് മോഹൻ ആശംസകളും ജെപിഎച്ച്എൻ ശോഭന കെവി നന്ദിയും അർപ്പിച്ചു. വാർഡ് മെമ്പർമാരായ റെജി ചാക്കോ, ചെറിയാൻ ജെ മണ്ണഞ്ചേരി, ജോളി റെജി, രതീഷ് പീറ്റർ, മെഡിക്കൽ ഓഫീസർ ഡോ. ദീപ മാത്യു, സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മറ്റ് ആരോഗ്യ പ്രവർത്തകർ ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു. ജിഎച്ഐ അഖില പിഎസ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

സംസ്ഥാനത്ത് അടിയന്തര പ്രാധാന്യമേറിയ ജീവിത ശൈലി രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സർക്കാർ വികസിപ്പിച്ചെടുത്ത ശൈലി ആപ്ലിക്കേഷൻ്റെ രണ്ടാം പതിപ്പ് ആണ് ഇത്. വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഞ്ചായത്ത് തലത്തിൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരുടെയും ജീവിതശൈലി രോഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് സ്ക്രീനിംഗ് നടത്തി രോഗപരിശോധനയും തുടർചികിത്സയും നൽകുകയും ആരോഗ്യകരമായ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...