നിരന്തരമായ വൈദ്യുതി മുടക്കം ; അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുവാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം ബന്ധപ്പെട്ട വൈദ്യുതി ബോർഡ് അധികൃതരോട് ആവശ്യപ്പെട്ടു. കുമ്പഴ, വടശ്ശേരിക്കര, കോന്നി ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധികളിൽ ഉൾപ്പെട്ട പഞ്ചായത്ത് പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലും മഴയും കാറ്റും മൂലം ലൈനുകളിലുണ്ടാകുന്ന തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിന് മണിക്കൂറുകളും ചിലപ്പോൾ ദിവസങ്ങൾപ്പോലും കാത്തിരിക്കേണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്നും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണമെന്നും മണ്ഡലം പ്രവർത്തകയോഗം ചൂണ്ടിക്കാട്ടി.

രാത്രി കാലങ്ങളിൽ വൈദ്യുതി തകരാർ ഉണ്ടാകുന്നത് ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിൽ അറിയിച്ചാൽ ഇത് പരിഹരിക്കുവാൻ യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സെക്ഷൻ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരേയും മറ്റ് സംവിധാനങ്ങളും ഒരുക്കി കാലവർഷ സീസണിലെ വൈദ്യുതി തകരാറുകൾ പരിഹരിക്കുവാൻ പ്രത്യേക നടപടികൾ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അമിതമായി വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്നും കോൺഗ്രസ് മണ്ഡലംപ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.
എലിസബത്ത് അബു, ജയിംസ് കീക്കരിക്കാട്ട്, സണ്ണി കണ്ണംമണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, എം.അനിലാ ദേവി, ജോസഫ് മാത്യു ചുണ്ടമണ്ണിൽ, അനിൽ മോളൂത്തറയിൽ, എലിസബത്ത് രാജു, ആശാകുമാരി പെരുമ്പ്രാൽ, സാബു പുതുക്കുളം, ബിജുമോൻ തോട്ടം, ജയിംസ് പരുത്തിയാനി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...