ആന്‍റോ ആന്റണിയുടെ ഫ്ലക്സുകളും പോസ്റ്ററുകളും തുടരെ നശിപ്പിക്കുന്നു ; കോൺഗ്രസ് വീണ്ടും പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

പന്തളം :  ആന്റോ ആന്റണിയുടെ ഫ്ലെക്സുകളും പോസ്റ്ററുകളും പന്തളം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പോലീസിലും തിരഞ്ഞെടുപ്പ് ഓഫീസർക്കും വീണ്ടും പരാതി നൽകി. പന്തളം മണ്ഡലത്തിൽ ആറാം ബൂത്തിൽ സ്വകാര്യ വ്യക്തിയുടെ പുരിയിടത്തിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ആണ് ഇപ്രാവശ്യം നശിപ്പിച്ചിരിക്കുന്നത്. മരത്തിൽ ഉയരത്തിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ ഇളക്കി മാറ്റി ദൂരെ ചെളികുഴിയിലാണ് നശിപ്പിച്ച് ഉപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുട്ടാർ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സുകളിൽ ചിഹ്നങ്ങളും സ്ഥാനാർത്ഥിയുടെ മുഖവും വികൃതമാക്കുകയും വ്യാപകമായ ഫ്ലക്സ് നശിപ്പിക്കുകയും ചെയ്തതിനെതിരെ അന്നും പോലീസിലും മറ്റും പരാതി നൽകിയിരുന്നതാണ്.

ആന്റോ ആൻറണിയുടെ ജനപ്രീതിയിൽ വിരളി പൂണ്ട സാമൂഹ്യദ്രോഹികൾ ആണ് ഇത് വ്യാപകമായി നശിപ്പിക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകർ സംയമനം പാലിക്കുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ഇരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് സമാധാനം നശിപ്പിക്കുന്നതിന് വേണ്ടിയുള്ള എതിർകക്ഷികളുടെ വ്യാപകമായ പ്രവർത്തനങ്ങൾക്കെതിരെ കരുതിയിരിക്കണം എന്നും കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചു. ഈ പ്രവണത തുടർന്നു പോയാൽ പ്രത്യക്ഷമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. പ്രതിഷേധയോഗം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ജി അനിൽകുമാർ, പി.എസ്.വേണു, കുമാരൻ നായർ, മാത്യൂസ് പൂളയിൽ, ഇ എസ് നുജുമുദീൻ, പി പി ജോൺ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...