ന്യൂഡൽഹി : ബിഹാറിലെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) ലോക്സഭാ തിരഞ്ഞെടുപ്പിന്നുള്ള പ്രകടന പത്രിക ‘പരിവർത്തൻ പത്ര’പുറത്തിറക്കി. പർട്ടി നേതാ വ് തേജസ്വി യാദവും മറ്റ് പാർട്ടി നേതാക്കളും ചേർന്നാണ് പത്രിക പുറത്തിറക്കിയത്. പ്രകടനപത്രികയിലെ 24 വാഗ്ദാനങ്ങൾ നിറവേറ്റാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പ്രകാശന ചടങ്ങിൽ സംസാരിച്ച യാദവ് പറഞ്ഞു. ബിഹാറിലെ നിർണ്ണായക വികസന പ്രശ്നങ്ങളിലാണ് പ്രകടനപത്രിക ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2024 ൽ ഞങ്ങൾ 24 വാഗ്ദാനങ്ങൾ കൊണ്ടുവരുന്നു. അത് ഞങ്ങൾ നിറവേറ്റും. ബീഹാറിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രധാനപ്പെട്ട പ്രശ്നങ്ങളുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. തന്റെ സർക്കാർ അധികാരത്തിൽ വന്നാൽ ഓഗസ്റ്റ് 15 മുതൽ രാജ്യത്തുടനീളം തൊഴിലവസരങ്ങൾ നൽകാൻ തുടങ്ങുമെന്ന് യാദവ് പറഞ്ഞു. ഇതിനുപുറമെ 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആർജെഡി പ്രകടന പത്രികയിൽ ബീഹാറിന് പ്രത്യേക സംസ്ഥാന പദവി നൽകുമെന്ന് പറഞ്ഞിരുന്നു. തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ഈ രക്ഷാബന്ധൻ മുതൽ പാവപ്പെട്ട സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























