ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണഘടന മൂല്യങ്ങള്‍ നാം ഏവരും ഉയര്‍ത്തിപ്പിടിക്കണം എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭ സംഘടിപ്പിച്ച എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. വരും വര്‍ഷം രാജ്യം റിപ്പബ്ലിക് ആയതിന്റെ എഴുപത്തിയഞ്ചാം വര്‍ഷമാണ്. ഈ അവസരത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും മതസാഹോദര്യം സംരക്ഷിക്കാനും സമത്വവും സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തെ ജനങ്ങളെ പൂര്‍ണമായും സംരക്ഷിക്കാനും കഴിയത്തക്ക നിലയില്‍ ഓരോ പൗരന്മാരും മുന്നോട്ടുപോകണമെന്നും ഈ അവസരത്തില്‍ ഭരണഘടനയെ സംരക്ഷിക്കും എന്ന് ദൃഢപ്രതിജ്ഞ എടുക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഡി സജി അധ്യക്ഷനായിരുന്നു. അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി കൗണ്‍സിലര്‍മാരായ സൂസി ജേക്കബ്, അനു വസന്തന്‍, അപ്‌സര സനല്‍, രജനി രമേശ്, വി. ശശികുമാര്‍, രാജി ചെറിയാന്‍, ശ്രീജ ആര്‍ നായര്‍, വരിക്കോലില്‍ രാമേശ്, ജി.ബിന്ദുകുമാരി, ഡി. ശശികുമാര്‍, റീന സാമുവല്‍, കെ. ഗോപാലന്‍, എം.സലീം, അനൂപ് ചന്ദ്രശേഖര്‍, സുധ പത്മകുമാര്‍, സിന്ധു തുളസീധരക്കുറുപ്പ്, ലാലി സജി, അജി പി. വര്‍ഗ്ഗീസ്, അഡ്വ. എസ്.ഷാജഹാന്‍, ശ്രീലക്ഷ്മി ബിനു, ബീനാ ബാബു, റോണി പാണംതുണ്ടില്‍, അനിതദേവി, ശോഭ തോമസ്, മഹേഷ് കുമാര്‍, ഗോപു കരുവാറ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...