ഇടുക്കിയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്ര നിർമ്മാണം പാതിയിൽ മുടങ്ങി ; പണി നിർത്തി കരാറുകാരൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ജില്ലയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ നിർമ്മാണം പാതിയിൽ മുടങ്ങി. ഒന്നേമുക്കാൽ കോടി രൂപയുടെ പ്രവൃത്തികൾ നടത്തിയിട്ടും ബില്ലുകൾ മാറി ലഭിക്കാതായതോടെയാണ് കരാറുകാരൻ പണി നിർത്തിയത്. തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുമ്പോഴും എബിസി സെന്റർ ഇല്ലാത്ത സംസ്ഥാനത്തെ ഒരേ ഒരു ജില്ല ഇപ്പോഴും ഇടുക്കിയാണ്. നാലുമാസം മുമ്പാണ് പൈനാവിലെ ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് എബിസി സെന്റർ നിർമ്മാണം തുടങ്ങിയത്. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ അത്യാധുനിക സംവിധാനത്തിൽ മൂന്നരക്കോടി രൂപ ചെലവഴിക്കുന്ന പദ്ധതി. ജില്ലാ പഞ്ചായത്ത് 20 ലക്ഷം, ബ്ലോക്ക് പഞ്ചായത്തുകൾ ഏഴ് ലക്ഷം, മുനിസിപ്പാലിറ്റികൾ പത്തു ലക്ഷം, പഞ്ചായത്തുകൾ അഞ്ചു ലക്ഷം എന്നിങ്ങനെയാണ് മാറ്റിവെക്കേണ്ടത്.

എന്നാൽ പല പഞ്ചായത്തുകളും നൽകേണ്ട തുകയുടെ നാലിൽ ഒന്നുപോലും മാറ്റിവെച്ചിട്ടില്ല. ഒന്നേമുക്കാൽ കോടി രൂപയുടെ ജോലികൾ പൂർത്തിയാക്കിയ കരാറുകാരന് ഇതുവരെ ട്രഷറിയിൽ നിന്ന് മാറി ലഭിച്ചത് 19 ലക്ഷം രൂപ മാത്രം. ഇതോടെ ജോലികൾ നിർത്തിവയ്ക്കുന്നതായി കരാറുകാരൻ ജില്ലാ പഞ്ചായത്തിനെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...