അഴീക്കോട്- മുനമ്പം പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു ; പൈൽ ലോഡ് ടെസ്റ്റ് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ: ടൂറിസം- മത്സ്യ മേഖലകളിലെ കുതിപ്പിന് ചാലക ശക്തിയാകുന്ന അഴീക്കോട്-മുനമ്പം പാലത്തിന്റെ നിർമ്മാണം അതിവേഗത്തിൽ. പൈൽ ലോഡ് ടെസ്റ്റ് പൂർത്തിയാക്കി. 2025ൽ പണി പൂർത്തിയാക്കി പാലം നാടിനായി തുറന്നു കൊടുക്കുന്നതോടെ തീരദേശത്ത് മാറ്റത്തിന്റെ കാറ്റ് വീശും. അഴിമുഖം ഉൾപ്പെടെയുള്ള പ്രകൃതി സൗന്ദര്യം ജനങ്ങൾക്ക് ആസ്വദിക്കാനാകുംവിധമാണ് പാലത്തിന്റെ രൂപകൽപ്പന. മുനമ്പം ഹാർബർ, അഴീക്കോട് ജെട്ടി എന്നിവിടങ്ങളിൽ മത്സ്യവ്യാപാരവും വർദ്ധിക്കും. 1123.35 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. കിഫ്ബിയാണ് പണം അനുവദിച്ചത്.നിലവിൽ അഴീക്കോട് ഭാഗത്തെ പൈലിംഗ് പ്രവൃത്തികൾ പൂർത്തിയാക്കി.

തൂണുകളുടെയും സ്ലാബുകളുടെയും നിർമാണ പ്രവൃത്തികൾ വേഗത്തിൽ നടക്കുകയാണ്. കായൽ ഭാഗത്തെയും പൈലിംഗ് പ്രവൃത്തികളിൽ 50% പൂർത്തീകരിച്ചു. ബാക്കിയുള്ളതിന്റെ നിർമ്മാണ പ്രവർത്തനം വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.ആകെ 196 പൈലുകളിൽ 101 എണ്ണം പൂർത്തിയാക്കി. 34 പൈൽ ക്യാപുകളിൽ 9 എണ്ണത്തിന്റെയും, 55 തൂണുകളിൽ 16 എണ്ണത്തിന്റെയും നിർമാണം പൂർത്തിയാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...