നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) പന്തളം ഏരിയ കൺവെൻഷൻ : പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) പന്തളം ഏരിയ കൺവെൻഷൻ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി സി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് ബി.ബിനു അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി കെ.മോഹൻദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി.ഐ.റ്റി.യു പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി വി.പി.രാജേശ്വരൻ നായർ അനുമോദിച്ചു. പന്തളം നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട കെ.മോഹൻദാസ്, നിർമ്മാണ തൊഴിൽ മേഖലയിലെ മികച്ച പ്രവർത്തകനായ പി.ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കെ.എസ്.കെ.റ്റി.യു പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.കെ.സുധാകരൻ, ഓട്ടോ, ടാക്സി തൊഴിലാളി യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പി.കെ. ശാന്തപ്പൻ, നിർമ്മാണ തൊഴിലാളി യൂണിയൻ പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.എൻ. അശോകൻ, ട്രഷറർ കെ.എച്ച്.ഷിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ബാബു, കെ.ലീല എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എൻ. അശോകൻ (പ്രസിഡന്റ്), ബി.ബിനു, എസ്.ശശി (വൈസ് പ്രസിഡന്‍റ്മാർ), കെ.മോഹൻദാസ് (സെക്രട്ടറി), ഉത്തമൻ നായർ, പി.വി.സിജു (ജോയിന്റ് സെക്രട്ടറിമാർ), കെ.എച്ച്.ഷിജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...