താമരശ്ശേരി ചുരം ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി ; ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി വാഹനഗതാഗതം തടസപ്പെട്ടു. ചുരം ആറാം വളവിൽ ‌കണ്ടെയ്നർ ലോറി കുടുങ്ങിയത്. ഇതോടെ ചുരത്തിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പോലീസുകാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന ലോറി ഒരു വശത്തേക്ക് നീക്കിയെങ്കിലും ചുരത്തിൽ ഗതാഗതക്കുരുക്കുണ്ട്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്ക് ഇനിയും തുടരാനിടയുണ്ട്. ഈ സാഹചര്യത്തിൽ ചുരം വഴി പോകേണ്ട അത്യാവശ്യ യാത്രക്കാർ യാത്രാസമയം കൃത്യമായി ക്രമീകരിക്കണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

വലിയ ഗതാഗതക്കുരുക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആരും വരി തെറ്റിച്ച് എതിർദിശയിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മുന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ ശ്രമിച്ചാൽ എതിർദിശയിൽ നിന്നു വരുന്ന വണ്ടികൾക്ക് കൂടി തടസ്സമായി ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിക്കുന്ന സ്ഥിതി ഉണ്ടാകാൻ സാധ്യതയുണ്ട്. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങൾ ആണ് ചുരം പാതയിലൂടെ കടന്നുപോകുന്നത്. ഇതിനിടെ താമരശ്ശേരി ചുരം പാതയിലെ ആറ്, എട്ട് ഹെയർപിൻ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തിയും നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...