എഫ്‍സിഐ ഗോഡൗണുകളിലെ ഭക്ഷ്യധാന്യ ചോർച്ച തടയാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഫ്‍സിഐ ഗോഡൗണുകളിലെ ഭക്ഷ്യധാന്യ ചോർച്ച തടയാനും ശാസ്ത്രീയ സംഭരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൽഹാദ് ജോഷിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി. രാജ്യത്ത്, പ്രത്യേകിച്ച് ശക്തമായ മഴയും ഉയർന്ന അന്തരീക്ഷ ഈർപ്പവുമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ, ലക്ഷക്കണക്കിന് ടൺ ഭക്ഷ്യധാന്യങ്ങൾ ഇപ്പോഴും ശാസ്ത്രീയമല്ലാത്ത ‘കവർ ആൻഡ് പ്ലിന്ത്’ അഥവാ തുറസ്സായ സ്ഥലങ്ങളിൽ സൂക്ഷിക്കേണ്ടി വരുന്നുവെന്നതാണ് യാഥാർത്ഥ്യം. തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായിരിക്കുന്ന ഈ സാഹചര്യത്തിൽ, തുറന്ന സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങൾ നശിച്ചുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ ഓഡിറ്റ് റിപ്പോർട്ടുകളും 2014-ലെ ഉന്നതതല സമിതിയും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, തുറസ്സായ സ്ഥലങ്ങളിൽ ധാന്യങ്ങൾ സൂക്ഷിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും ഭക്ഷ്യധാന്യങ്ങളുടെ നാശത്തിനും കാരണമാകുന്നുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.

താൽക്കാലിക തറകളും ഷീറ്റുകളും നിർമ്മിക്കാനും അവയുടെ അറ്റകുറ്റപ്പണികൾക്കുമായി പണം ചെലവഴിക്കുന്നതിന് പകരം, സ്ഥിരതയുള്ള സ്റ്റീൽ സൈലോകളും, അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കാൻ കഴിയുന്ന ശാസ്ത്രീയ സംഭരണശാലകളും നിർമ്മിക്കാൻ ഫണ്ട് വിനിയോഗിക്കണം. ധാന്യങ്ങൾ ഗോഡൗണുകളിൽ കിടന്ന് നശിക്കാൻ അനുവദിക്കാതെ, അവ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാൻ നടപടിയുണ്ടാകണമെന്ന് 2010-ൽ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കൊവിഡ് കാലത്തെ എന്ന പോലെ ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന’ മാതൃകയാക്കി കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് കൂടുതൽ ധാന്യങ്ങൾ സൗജന്യമായോ സബ്‌സിഡി നിരക്കിലോ അനുവദിക്കണം. ഭക്ഷ്യധാന്യങ്ങൾ പാഴായിപ്പോകുന്നത് തടയാനും രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരവും അനുകൂലവുമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...