ഉതിമൂട് വലിയകലുങ്കിലെ കനാല്‍പാലത്തിനു താഴെ കണ്ടെയ്നെര്‍ ലോറി കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട് വലിയകലുങ്കിലെ കനാല്‍പാലത്തിനു താഴെ കണ്ടെയ്നെര്‍ ലോറി കുടുങ്ങി. റോഡും പാലവും തമ്മിലുള്ള ഉയരം മനസിലാക്കാതെ ഡ്രൈവര്‍ ലോറി ഓടിച്ചു കയറ്റിയതോടെ വാഹനത്തിന്‍റെ മുകള്‍ഭാഗം ഭാഗികമായി തകര്‍ന്നു. ഇന്നു ഉച്ചകഴിഞ്ഞാണ് സംഭവം. റാന്നിയില്‍ നിന്നും പത്തനംതിട്ട ഭാഗത്തേക്കു പോയ കാര്‍ഗോ ലോറിയാണ് അപകടത്തില്‍ പെട്ടത്. അന്യ സംസ്ഥാനത്തു നിന്നും എത്തിയ ലോറിയാണ് പാലത്തില്‍ കുടുങ്ങിയത്. ഇവിടെ ഉയരമുള്ള ലോറികള്‍ കടക്കാതിരിക്കാന്‍ ഇരുമ്പു പൈപ്പുകള്‍ വെച്ചെങ്കിലും ഇതു പ്രയോജനം ചെയ്തില്ല.

സംസ്ഥാനപാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെ റോഡും പാലവും തമ്മിലുള്ള ഉയരം കുറഞ്ഞിരുന്നു. ഇതോടെ ചരക്കുമായെത്തുന്ന വലിയ ലോറികള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ കഴിയുമായിരുന്നില്ല. ഇതോടെ ഇവിടെ മേല്‍പ്പാലം പണിയണമെന്നാവശ്യം നാട്ടുകാര്‍ ഉയര്‍ത്തിയിരുന്നു. ഈ വിവരം ചൂണ്ടിക്കാട്ടി പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയെങ്കിലും സ്ഥലം സന്ദര്‍ശിച്ച മന്ത്രി ആവശ്യത്തിന് ഫണ്ടില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.റോഡു വികസിച്ചെങ്കിലും ചരക്കു നീക്കം നിലച്ചതോടെ പാതകൊണ്ട് ആര്‍ക്കും ഗുണമില്ലാതായെന്ന് നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...