സംയുക്ത തൊഴിലാളി യൂണിയൻ റാന്നി മണ്ഡലം കൺവൻഷൻ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : മാര്‍ച്ച് 28, 29തീയതികളില്‍ രാജ്യത്തെ ട്രേഡ് യൂണിയൻ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്‍റെ ഭാഗമായുള്ള റാന്നി മണ്ഡലം കൺവൻഷൻ നടത്തി. ലേബർ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധന നിയമവും പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം പുന:സ്ഥാപിക്കുക, കാർഷിക മേഖലയിലെ പ്രശ്നം പരിഹരിക്കുക, കരാർ, പുറംകരാര്‍, കാഷ്വൽ നിയമങ്ങൾ പിന്‍ വലിക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ രാജ്യ വ്യാപക ദ്വിദിന ദേശീയ പണിമുടക്ക് നടത്തുന്നത്.

സി.ഐ.ടി.യു ജില്ലാ ജോയിന്‍റ് സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. എ.ജി ആനന്ദന്‍പിള്ള അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറര്‍ എം.വി വിദ്യാധരന്‍, പി.ആര്‍ പ്രസാദ്, കെ.കെ സുരേന്ദ്രന്‍, പി.വി വര്‍ഗീസ്, ടി.ജെ ബാബുരാജ്, എം.വി പ്രസന്നകുമാര്‍, വി.ടി ലാലച്ചന്‍, സന്തോഷ് കെ.ചാണ്ടി,എ.ജി ഗോപകുമാര്‍, എസ്.ആര്‍ സന്തോഷ് കുമാര്‍, നിസാംകുട്ടി, മോനായി പുന്നൂസ്, വി.കെ സണ്ണി, ജെയിംസ് ജോണ്‍, പി.ടി മാത്യു എന്നിവര്‍ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...