കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍ ; ഇന്നും ധാരണ തെറ്റിച്ച് കമ്പനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ കമ്പനി ഇന്നും ധാരണ പാലിച്ചില്ല. രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ പുറത്ത് കാത്തുനില്‍ക്കുകയാണ്. അതേസമയം സ്ഥലത്ത് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തി. രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല. കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയിട്ടുണ്ട്. പക്ഷേ അകത്തേക്ക് കയറാന്‍ കഴിയാതെ പുറത്തു തുടരുകയാണ്. പിരിച്ചുവിട്ട ജീവനക്കാരെ ഇന്നലെയും ഇന്നും അകത്ത് കയറ്റിയിട്ടില്ല. തങ്ങള്‍ക്ക് ഓഫീസില്‍ കയറാനും ബാത്‌റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനും അനുമതി നല്‍കുമെന്നാണ് പറഞ്ഞിരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

എന്നാല്‍ ഓഫീസ് പൂട്ടിയിട്ടിരിക്കുകയാണ്. തൊഴിലാളികള്‍ സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ചര്‍ച്ച. അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കോറോ ഹെല്‍ത്തിലേക്ക് രാവിലെ എഐവൈഎഫ് മാര്‍ച്ച് നടത്തി. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി മുന്നോട്ട് പോകാമെന്ന് കരുതേണ്ടെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...