അവര്‍ക്കായി സ്‌നേഹം കൈപ്പടയിലാക്കി എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍…

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാടിന്റെ നന്മയ്ക്കായുള്ള ഈ ത്യാഗത്തിന് ഒത്തിരി നന്ദി…ഒറ്റയ്ക്കല്ല കൂടെയുണ്ട് ഞങ്ങള്‍…, ഒറ്റപ്പെടല്‍ അല്ല… ഒരുപാട് ആളുകളുടെ നന്മയ്ക്കായുള്ള മാറിനില്‍ക്കല്‍ ആണ്… നന്ദി…” സ്നേഹത്തിന്റെയും കരുതലിന്റെയും മാനസിക പിന്തുണയുടേയും നൂറുനൂറു സന്ദേശങ്ങളില്‍ ചിലതാണിത്. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വീടുകളുടെ നാലുചുവരുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍ക്ക് സ്വന്തം കൈപ്പടയില്‍ കത്തുകള്‍ തയ്യാറാക്കി സമൂഹത്തിന് മാതൃകയാകുകയാണ് തിരുവല്ല ബിലിവേഴ്സ്  ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍.
വ്യത്യസ്ഥങ്ങളായ 637 കുറിപ്പുകളാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ തിരുവല്ല ബിലിവേഴ്സ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രഫ.ഡോ. ഗീതു മാത്യുവില്‍ നിന്ന് ഏറ്റുവാങ്ങിയത്. ബിലിവേഴ്സ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ആറ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ 25 എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് ഡോ.മറിനാ രാജന്റെ നേതൃത്വത്തില്‍ സ്നേഹ സന്ദേശങ്ങള്‍ തയ്യാറാക്കിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ഡോ.മറിനാ രാജന്‍ പറഞ്ഞു. കത്തുകള്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വഴി വീടുകളില്‍ എത്തിക്കും. സന്ദേശം അടങ്ങിയ കുറുപ്പുകള്‍ കൈമാറുന്ന ചടങ്ങില്‍ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ സന്നിഹിതനായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...