Thursday, March 28, 2024 6:33 pm

തിരുവനന്തപുരം കോർപറേഷൻ ; ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ കോടികളുടെ ഫണ്ട് തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ വ​ഴി പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍ക്ക് ന​ല്‍​കി​യി​രു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ ന​ട​ന്ന​ത് കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടെ​ന്ന് വ​കു​പ്പു​ത​ല ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട്. പ​ട്ടി​ക​ജാ​തി വ​കു​പ്പ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ജി. ​ബാ​ഹു​ലേ​യ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. 76,47,693 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​യി​രു​ന്നു പോ​ലീസിന്റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍, വ​കു​പ്പ് ന​ട​ത്തി​യ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി ര​ണ്ട​ര​ക്കോ​ടി​ക്ക് മു​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

Lok Sabha Elections 2024 - Kerala

പ​രി​ശോ​ധ​ന​വേ​ള​യി​ല്‍ പ​ല ഫ​യ​ലു​ക​ളും ഓ​ഡി​റ്റ് ടീ​മിന്റെ മു​ന്നി​ലെ​ത്താ​ത്ത​തി​നാ​ല്‍ കൃ​ത്യ​മാ​യ തു​ക തി​ട്ട​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. ഫ​ണ്ട് ത​ട്ടി​പ്പി​ല്‍ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് എ.​യു. രാ​ഹു​ലി​നെ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. മേ​ല്‍​നോ​ട്ട പി​ഴ​വി​ല്‍ ര​ണ്ട് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ എ​സ്.​സി പ്ര​മോ​ട്ട​ര്‍​മാ​രാ​യ വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ഞ്ചാ​ടി​മൂ​ട് സ്വ​ദേ​ശി എ​സ്.​ബി. വി​ശാ​ഖ് സു​ധാ​ക​ര​ന്‍, ഈ​ഞ്ച​ക്ക​ല്‍ സ്വ​ദേ​ശി സം​ഗീ​ത എ​ന്നി​വ​രെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

നി​ര്‍​ധ​ന​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. കോ​ര്‍​പ​റേ​ഷ​ന്‍ വ​ഴി​യാ​ണ് വി​വി​ധ ധ​ന​സ​ഹാ​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. വി​വാ​ഹ ധ​ന​സ​ഹാ​യം, മി​ശ്ര​വി​വാ​ഹ ധ​ന​സ​ഹാ​യം, പ​ഠ​ന​മു​റി നി​ര്‍​മാ​ണം, ചി​കി​ത്സ സ​ഹാ​യം, വെ​ള്ള​പ്പൊ​ക്ക സ​ഹാ​യം എ​ന്നി​വ​ക്കാ​ണ് അ​പേ​ക്ഷ​ക​ര്‍​ക്ക് പ​ണം ന​ല്‍​കി​യി​രു​ന്ന​ത്. അ​പേ​ക്ഷ​രു​ടെ പേ​രു​ണ്ടെ​ങ്കി​ലും അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ളെ​ല്ലാം രാ​ഹു​ലിന്റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ലാ​യി​രു​ന്നു. ഇ​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ വ​ഴി അ​ര്‍​ഹ​രു​ടെ കൈ​ക​ളി​ലേ​ക്കെ​ത്തേ​ണ്ട 10,472,500 രൂ​പ പ്ര​തി​ക​ള്‍ മാ​റ്റി​യ​താ​യി ഓ​ഡി​റ്റി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 24 അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​ണം മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഓ​ഡി​റ്റിന്റെ ഒ​രു​ഭാ​ഗം ബി.​ജെ.​പി കൗ​ണ്‍​സി​ല​ര്‍ ക​ര​മ​ന അ​ജി​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. അ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ് അ​ജി​ത്ത് ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ര്‍​ഹ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണെ​ങ്കി​ല്‍ ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ പ​ണം കൈ​മാ​റു​ക​യു​ള്ളൂ. എ​ന്നാ​ല്‍, നി​ര​വ​ധി ത​വ​ണ പ​ണം കൈ​മാ​റ്റം ചെ​യ്തി​ട്ടു​ള്ള 24 അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു കോ​ടി​യി​ല്‍​പ​രം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. 180 അ​പേ​ക്ഷ​ക​രു​ടെ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് വ​കു​പ്പ് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 2017 മു​ത​ല്‍ 2021 വ​രെ കോ​ര്‍​പ​റേ​ഷ​ന്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീസി​ലെ കാ​ഷ് ബു​ക്ക് ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യും ക്ര​മ​വി​രു​ദ്ധ​വു​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.

ഗു​ണ​ഭോ​ക്താ​വ് അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ല്‍​കി​യി​ട്ടു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ നമ്പര്‍ പ​രി​ഗ​ണി​ക്കാ​തെ മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​നൂ​കൂ​ല്യം മാ​റി​യ​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​റി​ ന​ല്‍​കി​യ തു​ക ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 1,55,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണ ര​ജി​സ്​​റ്റ​റി​ല്‍ ഏ​ഴ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഒ​പ്പു​ക​ളി​ലും ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ളി​ലും പൊ​രു​ത്തക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​വ പ​രി​ശോ​ധി​ച്ച്‌ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഓ​ഡി​റ്റി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് ജി​ല്ല ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിശ്വകര്‍മ സംസ്ഥാന പ്രസിഡന്റ് ടി.ആര്‍ മധു നയിക്കുന്ന ജനമുന്നേറ്റ യാത്രക്ക് ഏലപ്പാറയില്‍ സ്വീകരണം നല്‍കി

0
പീരുമേട്: വിശ്വകര്‍മ സംസ്ഥാന പ്രസിഡന്റ് ടി.ആര്‍ മധു നയിക്കുന്ന ജനമുന്നേറ്റ യാത്രക്ക്...

പീരുമേട് ഭാഗത്ത് വീണ്ടും കാട്ടാനകൾ എത്തി

0
പീരുമേട് : ചെറിയ ഇടവേളക്ക് ശേഷം പീരുമേട് ഭാഗത്ത് കാട്ടാനകൾ എത്തി....

കൈ വെട്ട് പരാമർശം; കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു

0
മധ്യപ്രദേശ് : കൈ വെട്ട് പരാമർശത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു....

അവതരണ മികവിൽ ഭാരത നൃത്തോത്സവത്തിലെ ഭരതനാട്യ ദ്വയം ആസ്വാദ്യമായി

0
തൃശ്ശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രമണ്ഡപത്തിൽ നടന്നു...