റിസോര്‍ട്ടിലേയ്ക്കും ഹോട്ടലിലേയ്ക്കും വരുന്നത് ഭാര്യയുമായിട്ട് ; സമൂഹത്തിലെ ഉന്നതരും സംഘത്തില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് ഭാര്യമാരെ കൈമാറുന്നവര്‍ റിസോര്‍ട്ടിലേയ്ക്കും ഹോട്ടലിലേയ്ക്കും വരുന്നത് ഭാര്യയുമായിട്ട്. അല്ലാത്തവര്‍ സ്റ്റഡുകള്‍ എന്നറിയപ്പെടും. ഇവര്‍ 14000 രൂപ വീതം ഓരോ പ്രാവശ്യവും നല്‍കണം. കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പോലീസ് കണ്ടെത്തി. നാലുപേര്‍ തനിച്ചെത്തിയവരാണ്. ഇവരെ ‘സ്റ്റഡ്’ എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവര്‍ 14,000 രൂപ നല്‍കണം.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് കണ്ടെത്തല്‍. ടൂറിസം കേന്ദ്രങ്ങളില്‍ കപ്പിള്‍ മീറ്റ്‌ എന്നപേരിലാണ് കൂടിച്ചേരലുകള്‍. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവധിയില്‍ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസ ഇടങ്ങളാണ് കപ്പിള്‍ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോര്‍ട്ടുകളും ഇത്തരം സംഘങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

മെസഞ്ചര്‍, വാട്സ്‌ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കപ്പിള്‍മീറ്റ്, മീറ്റപ്പ് കേരള എന്നീ പേരുകളില്‍ കൂട്ടായ്മകളുണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. വിദേശത്തുനിന്നുള്ളവര്‍ അടക്കം ആയിരക്കണക്കിന് പേരാണ് ഈ കൂട്ടായ്മകളിലുള്ളതെന്ന് പോലീസ് പറഞ്ഞു. സമൂഹത്തിലെ ഉന്നതര്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ടെന്നും ചങ്ങനാശ്ശേരി ഡിവൈഎസ് പി ആര്‍.ശ്രീകുമാര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ സമ്മതപ്രകാരം ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനുമാണ് നാലുപേര്‍ക്കെതിരേ കേസെടുത്തത്. 27-കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയാണ് 31-കാരനായ ഭര്‍ത്താവിനെതിരേ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയത്. വിദേശത്തായിരുന്ന യുവാവ് അവിടെനിന്നാണ് ഇത്തരം കൂട്ടായ്മയെപ്പറ്റി അറിയുന്നത്. നാട്ടിലെത്തിയ ശേഷം കൂട്ടായ്മയില്‍ സജീവമാകുകയും ഭാര്യയെയും പങ്കാളിയാകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.

യുവതിയെ പലതവണ പലര്‍ക്കും കൈമാറി. നാലുവര്‍ഷം മുമ്പ്  ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടിവന്നു. തുടര്‍ന്ന് യുവതിയെ പലര്‍ക്കും ഇയാള്‍ കൈമാറുകയും പണം വാങ്ങുകയും ചെയ്തു. പലവട്ടം ഒഴിഞ്ഞുമാറിയ യുവതിയെ ഇയാള്‍ വീണ്ടും നിര്‍ബന്ധിച്ച്‌ മറ്റുള്ളവര്‍ക്ക് കൈമാറി. ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. കഴുത്തില്‍ കുരുക്കിട്ടു നില്‍ക്കുന്ന ചിത്രം അയച്ചായിരുന്നു ഭീഷണി. യുവാവിന്റെ കങ്ങഴയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍ അടക്കം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ നാലുപേരും യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയതായി പോലീസ് സൂചിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ് ; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...