തിരുവാഭരണപാത കടന്നു പോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ മദ്യനിരോധനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വില്ലേജ് പരിധികളില്‍ 12,13 തീയതികളില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. പന്തളം, കുളനട, കിടങ്ങന്നൂര്‍, ആറന്മുള, മല്ലപ്പുഴശേരി, കോഴഞ്ചേരി, ചെറുകോല്‍, അയിരൂര്‍, റാന്നി, വടശേരിക്കര, റാന്നി പെരുനാട് എന്നീ വില്ലേജുകളില്‍ മദ്യനിരോധനത്തിന് സമയക്രമം ഏര്‍പ്പെടുത്തിയത്. പന്തളം, കുളനട വില്ലേജ് പരിധിയില്‍ 12 ന് രാവിലെ 6 മുതല്‍ വൈകിട്ട് അഞ്ച് വരെയും കിടങ്ങന്നൂര്‍ വില്ലേജില്‍ രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെയും ആറന്മുള, മല്ലപ്പുഴശേരി വില്ലേജില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുവരെയും കോഴഞ്ചേരിയിയില്‍ ഉച്ചക്ക് ഒന്നു മുതല്‍ രാത്രി 11 വരെയും ചെറുകോല്‍, അയിരൂര്‍ വില്ലേജില്‍ വൈകിട്ട് മൂന്ന് മുതല്‍ 13 ന് രാവിലെ ഏഴ് വരെയും റാന്നിയില്‍ 13 ന് രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ചുവരെയും വടശേരിക്കരയില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയും റാന്നി – പെരുനാട്ടില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തുനിന്നും മടങ്ങിയെത്തുന്ന റാന്നി പെരുനാട് വില്ലേജ് പരിധിയില്‍ ഈ മാസം 21ന് ഇരുപത്തിനാല് മണിക്കൂറും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...