വീട്ടുടമ അറിയാതെ വാടകക്കാരന്‍ വേശ്യാവൃത്തി നടത്തിയാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : വീട്ടുടമയറിയാതെ വാടകക്കാരന്‍ വേശ്യാവൃത്തി നടത്തിയാല്‍ കേസെടുക്കാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി. ബെംളൂരുവിലെ നാഗര്‍ഭാവി സ്വദേശിയായ വീട്ടുടമ പ്രഭുരാജിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യാഴാഴ്ചയാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. ചന്ദ്രാ ലേഔട് പോലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രഭുരാജ് ഹര്‍ജി നല്‍കിയിരുന്നു.

പെണ്‍വാണിഭ റാകറ്റിനെ കുറിച്ച്‌ വീട്ടുടമ അറിഞ്ഞാല്‍ മാത്രമേ നിയമനടപടികള്‍ ആരംഭിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ തന്റെ വസതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഉടമയ്ക്ക് അറിയില്ലായിരുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഉടമ മറ്റൊരിടത്ത് താമസിക്കുകയായിരുന്നെന്ന് പോലീസ് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ വീട്ടുടമസ്ഥനെതിരെ കേസെടുക്കാന്‍ അനുവദിച്ചാല്‍ അത് ഹര്‍ജിക്കാരനെ ഉപദ്രവിക്കുന്നതിനും നിയമം ദുരുപയോഗം ചെയ്യുന്നതിനും തുല്യമാണെന്നും ബെഞ്ച് പറഞ്ഞു.

ഹർജിക്കാരന്‍ തന്റെ വീട് 2019 ഡിസംബറില്‍ വാടകയ്ക്ക് നല്‍കിയിരുന്നു. 2020 ജനുവരിയില്‍ പോലീസ് വീട്ടില്‍ റെയ്ഡ് നടത്തി. ഒരു പെണ്‍വാണിഭ റാക്കറ്റിനെ പിടികൂടുകയും വീട്ടുടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തനിക്കെതിരായ എല്ലാ നിയമ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീട്ടുടമ കോടതിയെ സമീപിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...