പ്രതികളെ കാണാനെത്തിയവർ ഇടിവള വെച്ച് മൂക്കിനിടിച്ചു ; എഎസ്ഐ ചികിത്സയില്‍ – പ്രതികള്‍ റിമാന്‍റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എ എസ് ഐയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. ചവറ സ്വദേശി വിഷ്ണു, വിഗ്നേഷ് എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. പരിക്കേറ്റ പോലീസുകാരൻ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ വൈകീട്ടാണ് എം ഡി എം എ കേസ് പ്രതികളെ കാണാനെത്തിയ വിഷ്ണുവും വിഗ്നേഷും പോലീസിനെ ആക്രമിച്ചത്. പ്രതികളെ കാണണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇത് അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ്  എ എസ് ഐ പ്രകാശ് ചന്ദ്രന്‍റെ മൂക്ക് ഇടിച്ചു പൊട്ടിച്ചത്. കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ എ എസ് ഐ  കൊല്ലത്തെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.  ദമ്പതികള്‍ ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തെയാണ് ഇന്നലെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയത്.

പാൽകുളങ്ങര സ്വദേശി അഖിൽ, പുന്തലത്താഴം സ്വദേശി  അഭിനാഷ്, പേരൂർ സ്വദേശി അജു, ഭാര്യ ബിൻഷ എന്നിവരെയാണ് കരിക്കോട് ഷാപ്പുമുക്കിലെ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാര്‍ഥികൾക്ക് ലഹരി മരുന്നുകൾ വിൽക്കാനാണ് ഇവർ കരിക്കോട് മുറിയെടുത്തത്. ഗൂഗിൾ പേ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് പ്രതികൾ നടത്തിയത്. പോലീസുകാരനെ അക്രമിച്ചവർ എം ഡി എം എ കേസ് പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...