ആറുമാസത്തേക്ക് 2000 സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കണം ; സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരന് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

മധുബാനി : സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ കോടതി ഉത്തരവ് നൽകി. സ്വന്തം ഗ്രാമത്തിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ബീഹാറിലെ മധുബാനി ജില്ല ജഞ്ചാര്‍പൂരിലെ ഒരു പ്രാദേശിക കോടതിയാണ് പ്രതിയായ ലാലന്‍ കുമാറിന് അപൂര്‍വ്വ ശിക്ഷ നല്‍കിയത്.

ലാലന്‍ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതിയുടെ ജോലി എന്താണെന്ന് തിരക്കിയ കോടതിയോട് അലക്ക് ജോലിയാണ് തനിക്കെന്ന് പ്രതി മറുപടി നല്‍കി. തുടര്‍ന്ന് അടുത്ത ആറ് മാസത്തേക്ക്, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

ഈ ഉത്തരവിന്മേലാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതുവഴി സ്ത്രീകളോട് പ്രതിക്ക് ബഹുമാനം തോന്നുമെന്നും കോടതി പറഞ്ഞു. ഗ്രാമത്തില്‍ ഏകദേശം 2000 സ്ത്രീകളാണുള്ളത്. ഇവരുടെ വസ്ത്രങ്ങളാണ് അടുത്ത ആറുമാസം വരെ ലാലന്‍ കഴുകി ഇസ്തിരിയിട്ട് നല്‍കേണ്ടത്. ഗ്രാമത്തിലെ സര്‍പ്പഞ്ചിനോ ഗ്രാമസേവകനോ ആയിരിക്കും പ്രതി ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....