മത്സ്യ വില്‍പ്പന നടത്തുന്ന യുവതിയെ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മോഷണസംഘത്തില്‍ ഉള്‍പ്പെട്ട ആളെന്ന് ആരോപിച്ചു വീടുകളിലെത്തി മത്സ്യ വില്പന നടത്തുന്ന കര്‍ണാടക സ്വദേശി സുധയെ ക്രൂരമായി മര്‍ദിക്കുകയും അസഭ്യയം പറയുകയും ചെയ്തു. തുര്‍ന്ന് യുവതിയെ മര്‍ദ്ദിച്ച കാര്യം ഓഡിയോ ക്ലിപ്പിലൂടെ പ്രതി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

നെടുങ്ങോലം സ്വദേശി മണികണ്ഠന്‍ എന്നയാളാണ് കേസിലെ പ്രതി. ഇയാള്‍ക്കെതിരെ പരവൂര്‍ പോലീസ് കേസെടുത്തു. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ഇതര സംസ്ഥാന യുവതിയായ സുധയെ പ്രതി മര്‍ദിച്ചത്. പ്രതിയുടെ വീടിന് മുന്നിലെ മതിലില്‍ യുവതി കൈ തുടച്ചത്, രാത്രി മോഷണത്തിനുള്ള അടയാളമായാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

കൈയ്യിലേക്ക് ഊര്‍ന്നിറങ്ങിയ മീന്‍ വെള്ളം ഇല പറിച്ചു തുടച്ചു വൃത്തിയാക്കിയ ശേഷം പ്രതിയുടെ വീടിന്റെ മതിലില്‍ കൈ ഊന്നി. ഇതായിരുന്നു മണികണ്ഠന്റെ പ്രകോപിപ്പിച്ചത്. ഇരുചെവികളിലും കൈകള്‍ ചേര്‍ത്ത് ഒരേ സമയം അടിച്ചുവെന്ന് യുവതി പോലീസിന് മൊഴി നല്‍കി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റീൽസ് ചിത്രീകരണം തടഞ്ഞതിൽ മനംനൊന്ത് കൗമാരക്കാരി കനാലിൽ ചാടി മരിച്ചു

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ കൗമാരക്കാരി...

വിദേശ മദ്യവുമായി പിടിയിലായ മദ്ധ്യ വയസ്കൻ റിമാൻഡിൽ 

0
റാന്നി: നിയമവിരുദ്ധമായി വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തി വന്നിരുന്ന...

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

0
കൊച്ചി: ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്....

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

0
ന്യൂഡല്‍ഹി: വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം. യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പര്‍...