അച്ഛനെയും മകനെയും പീഡിപ്പിച്ച പോലീസ് ഓഫീസര്‍ക്കെതിരെ കോടതിയുടെ വാറണ്ട്

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : കൂലിപ്പണിക്കാരനായ 65 വയസ്സുള്ള അച്ഛനെയും മകനെയും പീഡിപ്പിച്ച പോലീസ് ഓഫീസര്‍ക്കെതിരെ കോടതിയുടെ വാറണ്ട്. കേസില്‍ പലതവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ വന്നതോടെയാണ് കോടതി നടപടി. നിയമപാലകര്‍ തന്നെ നിയമലംഘനം നടത്തുന്നതിന്റെ നേര്‍ക്കാഴ്‌ച്ചയാകുകയാണ് എസ്‌ഐ സി.അനീഷിന്റെയും ഗ്രേഡ് എസ്‌ഐ പ്രസന്നകുമാറിന്റെയും നടപടികള്‍. എസ്‌ഐ സി.അനീഷിനെതിരെയും ഗ്രേഡ് എസ്‌ഐ പ്രസന്നകുമാറിന്റെയും ക്രൂരതക്കെതിരെ നീതി തേടി അലയുകയാണ് ഇപ്പോള്‍ ബാലന്‍പിള്ള. അനീഷ് ശാസ്താംകോട്ട എസ്‌ഐ ആയിരുന്ന കാലത്താണ് സംഭവം.

സമീപത്തെ ക്ഷേത്രത്തിലുണ്ടായ തര്‍ക്കത്തില്‍ ബാലന്‍പിള്ളയുടെ മകനാണ് ഉത്തരവാദിയെന്ന് ആരോപിച്ചെത്തിയ പോലീസുകാര്‍ മകനെ നിര്‍ദ്ദയം മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ മകന്റെ കണ്ണിന് പരിക്കേല്‍ക്കുകയും കാഴ്‌ച്ചയെ സാരമായി ബാധിക്കുകയും ചെയ്തു. സമീപത്ത് പശുവിനെ തീറ്റിക്കൊണ്ടു നിന്ന ബാലന്‍പിള്ള മകനെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ക്കെതിരെ തിരിഞ്ഞ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മകനെ പിടിച്ച്‌ കൊണ്ടുപോകുകയും ജീപ്പിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. മണിക്കൂറുകള്‍ കഴിഞ്ഞാണ് മകനെ സ്റ്റേഷനില്‍ എത്തിച്ചതെന്നും ബാലന്‍പിള്ള പറയുന്നു. മര്‍ദ്ദനത്തില്‍ ഇരുവരുടെയും ഞരമ്പുകള്‍ക്ക് കാര്യമായ പരിക്കേറ്റിരുന്നു. രണ്ട് വര്‍ഷത്തിനിപ്പുറവും ഇവര്‍ ചികിത്സയിലാണ്.

മര്‍ദ്ദനത്തില്‍ മകന് ഭാഗികമായി കാഴ്ചശക്തിയും നഷ്ടമായി. കണ്ണിന്റെ ഓര്‍ബിറ്റിനായിരുന്നു പരിക്കേറ്റത്. റിമാന്റ് ചെയ്യപ്പെട്ട ഇയാളെ ജയില്‍ അധികൃതരാണ് ആശുപത്രിയിലെത്തിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയിലും നായേഴ്‌സ് ആശുപത്രിയിലും കൊണ്ടുപോയി ചികിത്സ നടത്തി. പോലീസ് മര്‍ദ്ദനത്തില്‍ കാഴ്‌ച്ചയ്ക്ക് പ്രശ്നം സംഭവിച്ചതിനാല്‍ ഡ്രൈവറായിരുന്ന യുവാവിന് ഇപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. അകാരണമായി മര്‍ദ്ദനമേല്‍ക്കുകയും കേസുകളില്‍ പ്രതിയാകുകയും ചെയ്തതോടെ പോലീസുകാര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് പിതാവ് ബാലന്‍പിള്ള കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പലതവണ കോടതി സമന്‍സ് അയച്ചിട്ടും എസ്‌ഐയും ഗ്രേഡ് എസ്‌ഐയും ഹാജരാകാതിരുന്നതോടെയാണ് ഈമാസം 15ന് വീണ്ടും വാറണ്ട് അയച്ചത്. ഇനി ഇവരെ മേലുദ്യോഗസ്ഥര്‍ നടപടിയെടുത്ത് കോടതിയില്‍ ഹാജരാക്കുമോ എന്നാണ് അറിയേണ്ടത്.

നീതിക്കുവേണ്ടി ശ്രമിക്കുന്ന തന്നെയും കുടുംബത്തെയും പോലീസുകാര്‍ ഇപ്പോഴും വേട്ടയാടുകയാണെന്ന് ബാലന്‍പിള്ള പറയുന്നു. കള്ളക്കേസുകള്‍ ചുമത്തപ്പെടുമോ എന്ന ആശങ്കയിലാണ് ഇവര്‍. ശാസ്താംകോട്ട എസ്‌ഐ ആയ സി.അനീഷ്, സ്റ്റേഷന്‍ ഗ്രേഡ് എസ്‌ഐ പ്രസന്നകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബാലന്‍പിള്ളയും മകനും കോടതിയെ സമീപിച്ചിരിക്കുന്നത്. സി.അനീഷ് ഇപ്പോള്‍ ശൂരനാട് പോലീസ് സ്റ്റേഷനിലാണ്. ഇവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവുണ്ടായിട്ടും യാതൊരു നടപടിയും ഇല്ലെന്നതാണ് വസ്തുത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....