വയനാട്ടിൽ അതിർത്തി ചെക് പോസ്റ്റുകളിൽ കൂടുതൽ സ്രവസാമ്പിൾ ശേഖരിക്കാൻ സംവിധാനം

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട്ടിലെ കൂടുതൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കോവിഡ് സ്രവ സാമ്പിൾ ശേഖരിക്കാൻ സൗകര്യം സജ്ജമാക്കും. കോവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് രജിസ്ട്രേഷനുള്ള സൗകര്യവും അതിർത്തിയൽ ഏർപ്പെടുത്തും.

സംസ്ഥാനത്തേക്ക് പാസ് മുഖേന യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്ന സമയത്ത് മുത്തങ്ങയിലെ കോവിഡ് ഫെസിലിറ്റേഷൻ സെന്‍റ‍‍റിൽ പ്രതിദിനം 500 പേർക്കുള്ള സൗകര്യമാണുണ്ടായിരുന്നത്. അന്തർസംസ്ഥാന യാത്രയ്ക്ക് പാസ് വേണ്ടെന്നായതോടെ ദിവസവും രണ്ടായിരത്തോളം പേരാണ് മുത്തങ്ങ ഫെസിലിറ്റേഷൻ സെന്‍ററിലെത്തുന്നത്. ഇതോടെ ജീവനക്കാരുടെ ജോലിഭാരവും കൂടും.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് മടങ്ങി എത്തുന്ന സാഹചര്യത്തിലാണ് ബാവലി ഉൾപ്പെടെ ചരക്ക് നീക്കത്തിനുള്ള ചെക്ക് പോസ്റ്റിലും കോവിഡ് സ്രവ സാമ്പിൾ ശേഖരിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുന്നത്. തമിഴ്നാട് അതിർത്തി കടന്നുവരുന്നവരുടെ സാമ്പിളും ശേഖരിക്കും. ചെക്ക് പോസ്റ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് വരണമെന്ന് ആവർത്തിക്കുമ്പോഴും നിരവധി പേർ രജിസ്ട്രേഷൻ ഇല്ലാതെയാണ് വരുന്നത്. ഇവർക്കായി തകരപ്പാടിയിൽ അക്ഷയ സെന്‍റ‍ർ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിർത്തികളിൽ തിരക്ക് കൂടിയതോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്ന് സാഹചര്യം വിലയിരുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...